മുംബൈ എയർപോർട്ടിൽ വച്ച് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ പിടിച്ചുതള്ളി ഷാരൂഖ്; വൈറൽ വീഡിയോ

മുംബൈ എയർപോർട്ടിൽ വച്ച് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ പിടിച്ചുതള്ളി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റത്തിൽ ആരാധകർക്കിടയിൽ വിരുദ്ധ അഭിപ്രായങ്ങൾ പ്രചരിക്കുകയാണ് ഇപ്പോൾ. കാഷ്മീരിലെ ഷൂട്ടിങ് കഴിഞ്ഞ് മുംബൈ എയർപോർട്ടിൽ എത്തിയപ്പോഴാണു സംഭവം. താരം എത്തിയതറിഞ്ഞു നിരവധി ആരാധകർ അദ്ദേഹത്തെ കാത്തു വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്നു. തന്റെ മാനേജർ പൂജ ഡാഡ്ലാനിക്കൊപ്പമാണ് താരം എയർപോർട്ടിലെത്തിയത്. താരം പുറത്തേക്കെത്തിയതു മുതൽ ആരാധകർ അദ്ദേഹത്തെ വളയുകയും ഫോട്ടോയും സെൽഫിയും എടുക്കുകയുമായിരുന്നു. സുരക്ഷാഉദ്യോഗസ്ഥർ താരത്തിനു വഴിയൊരുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും…

Read More