വിപുല്‍ ഐഎഫ്എസ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി സ്ഥാനമേറ്റു

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍ ഐഎഫ്എസ് സ്ഥാനമേറ്റു. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖ് അദ്ദേഹത്തിന്റെ ക്രഡന്‍ഷ്യല്‍ ഏറ്റുവാങ്ങി. ഡോക്ടര്‍ ദീപക് മിത്തലിന്റെ പിന്‍ഗാമിയായാണ് വിപുല്‍ ഐഎഫ്എസ് സ്ഥാനമേല്‍ക്കുന്നത്. 1998-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിപുൽ ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. വിദേശകാര്യ മന്ത്രാലയം ഗള്‍ഫ് സെക്ടര്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന വിപുല്‍ .2017മുതൽ 2020വരെ യു എ ഇ യിൽ കോൺസുല്‍ ജനറലായിരുന്നു. ഈജിപ്ത്,ശ്രീലങ്ക, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്….

Read More

വിപുൽ ഐഎഫ്എസ് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ; ഉടൻ ചുമതല ഏൽക്കും

ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിയമിതനായ വിപുല്‍ ഐഎഫ്എസ് ഉടന്‍ ചുമതലയേല്‍ക്കും. ഇന്നലെ ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അദ്ദേഹം അധികാരപത്രം ഏറ്റുവാങ്ങി. 1998 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വിപുല്‍ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഗള്‍ഫ് ഡിവിഷനില്‍ ജോയിന്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഈ പദവിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗള്‍ഫുമായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്റെ ചുമതല വഹിച്ചുവരികയായിരുന്നു. ഇന്ത്യയുടെ ബന്ധം ദൃഢമാക്കിയ അനുഭവ സമ്പത്ത് അംബാസഡര്‍ പദവിയില്‍ മുതല്‍ക്കൂട്ടാവും….

Read More