പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന; ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു. അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. ബോധവൽക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകൾ…

Read More

ഖരീഫ് സീസൺ ഒരുക്കം ; പരിശോധനകൾ വ്യാപകം , ഇ-പേയ്മെന്റ് സംവിധാനത്തിൽ ലംഘനങ്ങൾ കണ്ടെത്തി

ഖ​രീ​ഫ്​ സീ​സ​ണി​ൽ സേ​വ​ന ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​ട​ക​ളി​ലും ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​ശോ​ധ​ന​യു​മാ​യി അ​ധി​കൃ​ത​ർ. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ഇ​ൻ​സ്പെ​ക്ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ​റാ​ണ്​ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത ഉ​റ​പ്പാ​ക്കാ​നും വാ​ണി​ജ്യ, സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​മി​ട​പാ​ടി​നാ​യി ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 131 ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ വി​ഭാ​ഗം ആ​ദം-​ഹൈ​മ-​തും​റൈ​ത്ത് ലൈ​നി​ലും മ​ഹൗ​ത്-​സ​ലാ​ല റോ​ഡി​ലും സ്ഥി​തി ചെ​യ്യു​ന്ന…

Read More

അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസ്

അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസ്. അപകടകരമായ ഡ്രൈവിങ് രീതികള്‍ റമദാനില്‍ വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു. ഒമാനില്‍ അമിത വേഗതയും അശ്രദ്ധയോടുകൂടിയുള്ള ഡ്രൈവിങ് രീതികള്‍ റമദാനിലെ ആദ്യ പത്ത് ദിനങ്ങളില്‍ വര്‍ധിച്ചതായി അധികൃതര്‍ പറഞ്ഞു. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. തെറ്റായ ഓവര്‍ടേക്കിങും വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ എന്‍ജിനീയര്‍ അലി ബിന്‍ സലിം അല്‍ ഫലാഹി പറഞ്ഞു. റമദാനില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ സമൂഹത്തിന്റെ എല്ലാ…

Read More

ദുബൈയിലെ ഇ-സ്‌കൂട്ടറുകളുടെ നിയമലംഘനം കണ്ടുപിടിക്കാൻ റോബോ

ദുബൈയിൽ ഇലക്ട്രിക് സ്‌കൂട്ടർ ഉപയോക്താക്കൾ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ട് ‘റോബോകോപ്’ പ്രവർത്തനം തുടങ്ങി. എമിറേറ്റിലെ ബീച്ചുകളിൽ നിരീക്ഷണത്തിനും നിയമലംഘനങ്ങൾ പിടികൂടാനും ഉപയോഗിക്കുന്ന റോബോട്ട് വ്യാഴാഴ്ച മുതലാണ് ജുമൈറ ബീച്ചിൽ പരീക്ഷണഓട്ടം ആരംഭിച്ചു. അഞ്ചുചക്രത്തിൽ സഞ്ചരിക്കുന്ന, 200കിലോയുള്ള റോബോട്ട് പുറത്തിറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം ആർ.ടി.എ വെളിപ്പെടുത്തിയിരുന്നു. നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട്, ഹെൽമറ്റ് ധരിക്കാതിരിക്കുന്നത്, നിശ്ചിത സ്ഥലത്തല്ലാതെ സ്‌കൂട്ടറുകൾ പാർക്ക് ചെയ്യുന്നത്, ഇ-സ്‌കൂട്ടറിൽ ഒന്നിലേറെ യാത്രക്കാർ സഞ്ചരിക്കുന്നത്, കാൽനടക്കാർക്ക് മാത്രമായുള്ള ഭാഗങ്ങളിൽ…

Read More

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1202 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1202 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. 2022 പകുതി മുതൽ 2024 മാർച്ച് 14 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇത്തരം സ്ഥാപനങ്ങൾ ഈ കാലയളവിൽ എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി ആകെ 1963 എമിറാത്തി ജീവനക്കാരെ നിയമിച്ചതായി വ്യാജ രേഖകൾ ഉണ്ടാക്കിയതായി കണ്ടെത്തിയതായും MoHRE അറിയിച്ചു. Our inspection team has successfully identified 1202 private companies…

Read More

മാലിന്യം സംസ്കരണം; നിയമലംഘനങ്ങള്‍ കണ്ടെത്തിയാൽ സ്പോട്ടിൽ പിഴ

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാതലത്തിൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വരുന്നു. മിന്നല്‍ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുള്‍പ്പെടെ അധികാരമുള്ളതാണ് പ്രത്യേക സംവിധാനം. സംസ്ഥാനത്താകെ 23 സ്ക്വാഡുകളെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരു സ്ക്വാഡും മറ്റ് ജില്ലകളില്‍ രണ്ട് സ്ക്വാഡ് വീതവും പ്രവര്‍ത്തിക്കും. ഓരോ സ്ക്വാഡിന്റെയും നേതൃത്വം തദ്ദേശ സ്വയംഭരണ വകുപ്പ് പെര്‍ഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനില്‍ നിന്നുള്ള എൻഫോഴ്സ്മെന്റ് ഓഫീസറും…

Read More