തൊഴിൽ നിയമ ലംഘനം ; മസ്കത്തിൽ നിന്ന് 1285 പ്രവാസികളെ നാടുകടത്തി
തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ മസ്കത്ത് ഗവർണറേറ്റിൽ പരിശോധനകൾ തുടരുന്നു. ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ 1,546 നിയമലംഘനങ്ങൾ കണ്ടെത്തി. 1285 പ്രവാസികളെ നാടുകടത്തുകയും ചെയ്തെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ മന്ത്രാലയം, തൊഴിൽ ക്ഷേമ ഡയറക്ടറേറ്റ് ജനറൽ മുഖേനയും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസിന്റെ ഇൻസ്പെക്ഷൻ യൂനിറ്റിന്റെ പിന്തുണയോടെയുമായിരുന്നു പരിശോധന. മികച്ച തൊഴിൽ വിപണിയും തൊഴിൽ അന്തരീക്ഷവും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നത്. റെസിഡന്റ് കാർഡിന്റെ കാലാവധി കഴിഞ്ഞ 877 കേസുകൾ…