
ക്യൂട്ട്നെസ് ഇട്ട് നിൽക്കാൻ താൽപര്യമില്ല; പത്ത് ഫാൻ പേജുകൾ ഞാൻ ബ്ലോക്ക് ചെയ്തു; നിഖില
അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നടിയാണ് നിഖില വിമൽ. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടിയും നിഖിലയാണ്. അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് നിഖില നൽകുന്ന മറുപടികൾ പലപ്പോഴും വെെറലാകാറുണ്ട്. എന്നാൽ മീഡിയകൾ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നതിൽ നിഖിലയ്ക്ക് താൽപര്യമില്ല. ഒരു ഓൺലൈൻ മീഡിയയും ഒരുപാട് സിനിമയെക്കുറിച്ച് ചോദിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അവർക്കാവശ്യം റാപിഡ് ഫയർ റൗണ്ടുകളോ നമ്മൾ മണ്ടത്തരം പറയുന്നത് എടുക്കുന്നതോ ആണ്. എനിക്കതിന് നിന്ന് കൊടുക്കാൻ തോന്നാറില്ല. ഒരു മണ്ടൻ…