
സൗദി അറേബ്യയിൽ പരിശോധ കർശനമാക്കി; താമസ, തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി
താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ കർശനമാക്കി സൗദി അറേബ്യ. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ ഒരാഴ്ചക്കിടയിൽ 14,529 പ്രവാസി നിയമ ലംഘകരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 8,512 ഇഖാമ നിയമ ലംഘകരും 3,959 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,058 തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 898 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ…