
‘സൂപ്പർ എഡിറ്റർ’ ചമഞ്ഞ് യുവതാരങ്ങൾ, മുന്നറിയിപ്പുമായി ഫെഫ്ക; പരാതി 3 യുവ നടന്മാരെക്കുറിച്ച്
സിനിമയിൽ സൂപ്പർ എഡിറ്റർമാർ ചമഞ്ഞ് യുവതാരങ്ങൾ. എഡിറ്റിങ് പൂർത്തിയാക്കിയ ഭാഗങ്ങൾ റീ എഡിറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ ഡബ്ബ് ചെയ്യില്ലെന്നും ഭീഷണി മുഴക്കി ചില താരങ്ങൾ പതിവായി പ്രശ്നമുണ്ടാക്കിയതോടെ കടുത്ത നിലപാടുമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക രംഗത്തെത്തി. സിനിമയെ തകർക്കുന്ന ചിലരുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. ‘ഇൗ അഭിനേതാക്കൾ ഒരു കാര്യം മനസ്സിലാക്കണം. നിർമാതാവും സാങ്കേതികപ്രവർത്തകരുമില്ലെങ്കിൽ ഒരു അഭിനേതാവിനും പ്രസക്തിയില്ല. താരകേന്ദ്രീകൃതമാണു സിനിമയെന്നു പറയുമ്പോഴും തൊഴിൽപരമായ മര്യാദ പാലിച്ചേ തീരൂ’. ഫെഫ്ക…