
വീണ്ടും ഇന്ത്യൻ ജേഴ്സി അണിഞ്ഞ് വിനോദ് കാംമ്പ്ലി;ആശുപത്രി വിട്ടു
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മുന്‍ ഇന്ത്യൻ താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. മൂത്രത്തില്‍ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് മുംബൈയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിനോദ് കാംബ്ലിക്ക് പിന്നീട് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ചികിത്സകള്‍ക്ക് ശേഷം ഇന്നലെയാണ് കാംബ്ലിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ശാരീരീകമായി ദുര്‍ബലനായിരുന്നെങ്കിലും കൂടുല്‍ ഉന്മേഷവാനായാണ് കാംബ്ലി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും ക്രിക്കറ്റ് കളിക്കാനുമെല്ലാം കാംബ്ലി സമയം കണ്ടെത്തുകയും ചെയ്തു. ആശുപത്രിവാസത്തിനിടെ കാംബ്ലി മുന്‍…