
സ്പാനിഷ് ലാ ലിഗയിൽ സെൽറ്റ വിഗോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് റയൽ മാഡ്രിഡ്
സ്പാനിഷ് ലാ ലിഗയിൽ സെൽറ്റ വിഗോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ഒന്നാം സ്ഥാനം ഭദ്രമാക്കി റയൽ മാഡ്രിഡ്. മത്സരം തുടങ്ങിയയുടൻ രണ്ടുതവണ എഡ്വാർഡോ കമവിംഗ എതിർ ഗോൾകീപ്പർ വിൻസന്റെ ഗ്വെയ്റ്റയെ പരീക്ഷിച്ചെങ്കിലും കീഴടക്കാനായില്ല. 21ാം മിനിറ്റിലാണ് റയൽ അക്കൗണ്ട് തുറന്നത്. ലൂക മോഡ്രിച്ചിന്റെ ഫ്രീകിക്ക് റൂഡ്രിഗർ ഹെഡറിലൂടെ പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ഗോൾകീപ്പർ തടഞ്ഞു. എന്നാൽ, റീബൗണ്ടിൽ പന്ത് ലഭിച്ച വിനീഷ്യസിന്റെ ആദ്യ ഷോട്ട് ഗോൾകീപ്പർ തടഞ്ഞെങ്കിലും രണ്ടാം തവണ അനായാസം വലയിലെത്തിച്ചു. 38ാം മിനിറ്റിൽ അവസരം…