ഇന്ത്യയ്ക്കു തിരിച്ചടി; ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐഒഎയുടെ നടപടി.വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്.മൂന്നാം ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന വിനേഷ് ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.

Read More

പാരീസ് ഒളിംമ്പിക്സ് ; വിനേഷ് ഫോഗട്ട് സെമിയിൽ , ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ

50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി സെമി ഫൈനില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപസിനെ നേരിടും. ഇന്ന് രാത്രി 10.13നാണ് മത്സരം. യുണൈറ്റഡ് വേള്‍ഡ് റസ്ലിംഗ് റാങ്കിംഗ് പ്രകാരം 68-ാം സ്ഥാനത്താണ് ലോപസ്. ഫോഗട്ട് 65-ാം സ്ഥാനത്തും. റാങ്കിംഗില്‍ കാര്യമില്ലെന്ന് കഴിഞ്ഞ റൗണ്ടില്‍ തന്നെ ഫോഗട്ട് തെളിയിച്ചതാണ്. ക്വാര്‍ട്ടറില്‍ 15-ാം സ്ഥാനത്തുള്ള ഒക്‌സാന ലിവാച്ചിനേയും പ്രീ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ യു സുസാകിയേയും മലര്‍ത്തിയടിച്ചാണ് ഫോഗട്ട് സെമി…

Read More

ഉത്തേജക മരുന്ന് വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചു; ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്

ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചു, താമസ പരിശീലന വിവരങ്ങൾ നൽകണമെന്ന നിർദേശം പാലിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടീസ്. വിനേഷ് ഫോഗട്ടിന്റെ വിവരങ്ങൾ തേടി നാഡ ഉദ്യോഗസ്ഥർ താമസസ്ഥലത്ത് എത്തിയെങ്കിലും അവർ കാണാൻ തയ്യാറായില്ല. 14 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നാഡ ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.

Read More

‘ഇതിന് വേണ്ടിയാണോ ഞങ്ങൾ മെഡലുകൾ വാങ്ങിയത്’; മെഡലുകൾ തിരിച്ചെടുക്കണമെന്ന് ഗുസ്തി താരങ്ങൾ

മദ്യപിച്ചെത്തിയ പൊലീസുകാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഗുസ്തി താരങ്ങളുടെ ആരോപണം. ഉദ്യോഗസ്ഥർ തങ്ങളെ ഉന്തുകയും തള്ളുകയും ചെയ്തെന്നും താരങ്ങൾ കൂട്ടിച്ചേർത്തു. ‘ഞങ്ങൾ ക്രിമിനലുകളല്ല. എന്നാൽ പൊലീസുകാർ ഞങ്ങളോട് ക്രിമിനലുകളോടെന്നതുപോലെയാണ് പെരുമാറിയത്. പുരുഷന്മാരാണ് എന്നെ പിടിച്ച് തള്ളിയത്. വനിതാ പൊലീസുകാർ എവിടെ.’-വിനേഷ് ഫൊഗട്ട് ചോദിച്ചു. ഗുസ്തി താരം ബജ്‌റംഗ് പുനിയ തനിക്ക് കിട്ടിയ മെഡലുകളെല്ലാം തിരിച്ചെടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. അതേസമയം, ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെയുളള ലൈംഗിക പീഡന പരാതിയിൽ ഡൽഹി…

Read More