
ഗുസ്തിയിലേക്കു മടങ്ങാൻ കഴിയും: തിരിച്ചുവരുമെന്ന സൂചനകൾ നൽകി വിനേഷ് ഫോഗട്ട്
ഗുസ്തിയിലേക്കു തിരിച്ചുവരുമെന്ന സൂചനകൾ നൽകി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലെത്തി ആളുകളോടു സംസാരിക്കവേയാണ് ഗുസ്തിയിലേക്കു മടങ്ങാൻ സാധിക്കുമെന്നു വിനേഷ് പ്രതികരിച്ചത്. ശനിയാഴ്ച്ച ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ വിനേഷിന് വൻ സ്വീകരണമാണു നാടും മറ്റു താരങ്ങളും ഒരുക്കിയത്. പിന്നാലെ ഹരിയാനയിലേക്കു പോയ വിനേഷ് ഇന്നലെ മാത്രം ഇരുപതോളം സ്വീകരണ പരിപാടികളിൽ പങ്കെടു. സ്വന്തം നാടായ ചാർഖി ദാദ്രിയിൽ രാത്രിയേറെ വൈകിയിട്ടും നൂറു കണക്കിന് ആളുകൾ വിനേഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ‘‘ഒളിംപിക്സ് മെഡൽ നഷ്ടമായത് എന്റെ ജീവിതത്തിലെ…