‘വെള്ളിക്ക് അര്‍ഹതയുണ്ട്’- വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ കായിക കോടതി സ്വീകരിച്ചു

ഭാരക്കൂടുതലിന്റെ പേരില്‍ ഒളിംപിക്‌സ് ഫൈനല്‍ മത്സരത്തിലേക്ക് സെമി ജയിച്ചിട്ടും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി സ്വീകരിച്ചു. വിഷയത്തില്‍ കോടതി വാദം കേള്‍ക്കും. ഒളിംപ്കിസില്‍ തനിക്കു വെള്ളി മെഡല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിനേഷ് അപ്പീല്‍ നല്‍കിയത്. ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സെമി ജയിച്ച ശേഷമാണ് നാടകീയ സംഭവങ്ങള്‍.ബുധനാഴ്ച രാവിലെ നടന്ന ഭാര പരിശോധനയില്‍, അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ അയോഗ്യയാക്കിയത്….

Read More

ഇന്ത്യയ്ക്കു തിരിച്ചടി; ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐഒഎയുടെ നടപടി.വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്.മൂന്നാം ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന വിനേഷ് ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.

Read More