
ഇന്ത്യക്കാര്‍ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞ പേര് വിനേഷ് ഫോഗട്ടിന്റേത്; നിതീഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്
ഇന്ത്യക്കാര്‍ 2024 ൽ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരമായി പാരീസിൽ ചരിത്രം സൃഷ്ടിച്ച ‘വിനേഷ് ഫോഗട്ട്’ എന്ന പേരാണ്. ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ പരാതി നല്‍കിയതും 2024 ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പിൽ ജുലാനയിൽ നിന്ന് നിയമസഭാംഗമായി (എംഎൽഎ) തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതുള്‍പ്പെടെ വിനേഷ് ഫോഗട്ടിനെ വാര്‍ത്തകളില്‍ നിറച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കങ്ങളോടെയാണ് നിതീഷ് കുമാര്‍ ഇത്രമേല്‍ ശ്രദ്ധ നേടിയത്. ചിരാഗ്…