വിനീത് ​ഗോയലിനെ സ്ഥലം മാറ്റി, മനോജ് കുമാർ വർമ്മ കൊൽക്കത്ത പൊലീസ് കമ്മീഷണർ

കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ​ഗോയലിനെ സ്ഥലം മാറ്റി. സ്പെഷൽ ടാസ്ക് ഫോഴ്സ് എഡിജിപിയായാണ് വിനീത് ​ഗോയലിനെ ബം​ഗാൾ സർക്കാർ മാറ്റി നിയമിച്ചത്. വിനീത് ​ഗോയലിന് പകരം മനോജ് കുമാർ വർമ്മയെ പുതിയ കൊൽക്കത്ത പൊലീസ് കമ്മീഷണറായി നിയമിച്ചു. 1998 ബാച്ച് ഐപിഎസ് ഓഫീസറായ മനോജ് കുമാർ വർമ്മ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി പ്രവർത്തിച്ചു വരികയായിരുന്നു. ആർജി കർ മെഡിക്കൽ കോളജിലെ യുവഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് പ്രതിഷേധിച്ച ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പൊലീസ് കമ്മീഷണർ വിനീത് ​ഗോയലിനെ…

Read More