
പേര് മാറ്റുകയാണെന്ന് അറിയിച്ച് നടി വിൻസി അലോഷ്യസ്
തന്റെ പേര് മാറ്റുകയാണെന്ന് അറിയിച്ച് നടി വിൻസി അലോഷ്യസ്. ‘വിൻ സി’ എന്നാണ് ഇനി തന്റെ പേരെന്ന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി പറയുന്നു. ‘ആരെങ്കിലും തന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും അത്ഭുതവും അഭിമാനവും തോന്നുമെന്നും നടി പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും തോന്നും….