
‘അന്ന് അഭിപ്രായ വ്യത്യാസം വന്നപ്പോൾ ആ സിനിമ ദിലീപ് ചെയ്യേണ്ടെന്ന് ഞാനാണ് പറഞ്ഞത്’; വിനയൻ
മലയാള സിനിമയിലെ അനീതിക്കും അരാജക്വത്തിനുമെതിരെ സ്വന്തം കരിയർ പോലും നോക്കാതെ പ്രതികരിച്ച സംവിധായകനാണ് വിനയൻ. ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുകയും അതുപോലെ അവഗണിക്കപ്പെട്ട കലാകാരന്മാരെ ഉയർത്തികൊണ്ട് വരികയും ചെയ്തു. അമ്മ സംഘടന വിലക്കിയ കലാകാരന്മാരെപ്പോലും വിനയൻ ചേർത്തുപിടിച്ചു. ഒരു കാലത്ത് വിനയൻ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു നടൻ ദിലീപ്. കല്യാണസൗഗന്ധികം, ഉല്ലാസപ്പൂങ്കാറ്റ്, അനുരാഗകൊട്ടാരം, പ്രണയ നിലാവ്, രാക്ഷസ രാജാവ് എന്നിവയാണ് അവയിൽ ചിലത്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇരുവരും അകൽച്ചയിലാണ്. കേസും വിവാദങ്ങളും ഉണ്ടായപ്പോൾ ദിലീപിന്…