‘പുതിയ തലമുറയിലെ കുട്ടികൾ നാടുവിടുന്നത് പഠിക്കാൻ വേണ്ടിയല്ല; അവരൊക്കെ സ്വാതന്ത്ര്യത്തിനായാണ് നാടുവിടുന്നത്’; വിനായകൻ

ആഴത്തിലുള്ള അനേകം കഥാപാത്രങ്ങൾ മലയാളത്തിലും തമിഴിലുമായി ചെയ്ത് കഴിവുള്ള നടനാണ് വിനായകൻ. എന്നാൽ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിന്റെ പേരിൽ ഏറെ വിമർശനങ്ങളും വിനായകൻ നേരിടേണ്ടി വന്നിട്ടുണ്ട്. നിരവധി കേസുകളിലും അദ്ദേഹം ഉൾപ്പെട്ടു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടുവരുന്ന ഒരു കാഴ്‌ചയാണ് പുതിയ തലമുറയിലെ കുട്ടികൾ പഠനത്തിനും തൊഴിലുമായി രാജ്യം വിട്ട് വിദേശത്തേയ്ക്ക് ചേക്കേറുന്നത്. ഈ പ്രവണത അടുത്ത കാലത്തായി വർദ്ധിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിലെ മികച്ച…

Read More

വിനായകന്റെ മരണം; പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണ ചുമത്താനാകില്ലെന്ന് ക്രൈംബ്രാഞ്ച്

തൃശൂർ എങ്ങണ്ടിയൂരിലെ ദളിത് യുവാവായ വിനായകന്റെ മരണത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ക്രൈംബ്രാഞ്ച് ഡിവിഎസ്പി വിഎ ഉല്ലാസ് ആണ് റിപ്പോർട്ട് നൽകിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്. ഒന്നാംപ്രതി സാജൻ, രണ്ടാം പ്രതി ശ്രീജിത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണ ചുമത്താൻ ആകില്ലെന്നാണ് റിപ്പോർട്ട്. വിനായകനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ചത് പിടിച്ചുപറിക്കേസിൽ കുറ്റസമ്മതമൊഴി നേടിയെടുക്കുന്നതിനു വേണ്ടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്….

Read More

ക്യാമറകൊണ്ട് ഒളിഞ്ഞുനോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്: സന്തോഷ് ജോർജ്കുളങ്ങരയെകുറിച്ച് വിനായകൻ

മലയാളികൾക്ക് മുന്നിൽ ലോകത്തെ തുറന്നു കാണിക്കുകയും താൻ കണ്ട കാഴ്ചകള്‍ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിക്കുകയും ചെയ്ത വ്യക്തി സന്തോഷ് ജോർജ് കുളങ്ങര. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഉള്‍പ്പടെ പ്രശംസിച്ചതോടെ സന്തോഷ് ജോർജ് കുളങ്ങരയ്ക്കെതിരെ ചിലർ വിമർശനം ഉയർത്തിരുന്നു. ഇപ്പോഴിതാ, സന്തോഷ് ജോർജ് കുളങ്ങരയെ അധിക്ഷേപിച്ച്‌ രംഗത്തു വന്നിരിക്കുകയാണ് നടൻ വിനായകൻ. സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുത് എന്നാണ് വിനായകൻ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് വിനായകന്റെ അധിക്ഷേപം. ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം, ഇദ്ദേഹത്തെ നമ്പരുത്. യുവതീ..യുവാക്കളോട്…….

Read More

ദലിത് യുവാവിൻ്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് തൃശൂർ എസ്‍സി എസ്ടി കോടതി ഉത്തരവിട്ടു

തൃശൂർ എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകൻ്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് തൃശൂർ എസ്‍സി എസ്ടി കോടതി ഉത്തരവിട്ടു. 2017 ജൂലൈ മാസത്തിലാണ് വിനായകൻ ആത്മഹത്യ ചെയ്തത്. പൊലീസ് മർദ്ദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി. കേസിൽ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തതും മർദിച്ചതും. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകൻ ആത്മഹത്യ ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ മർദ്ദിച്ചു എന്ന കേസും ആത്മഹത്യ കേസുമാണ് എടുത്തിട്ടുള്ളത്. 

Read More

വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ്

നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.   പൊലീസ് സ്റ്റേഷനിൽ വിനായകൻ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്. പൊലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് സഖാവ് എന്ന നിലയിൽ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം…

Read More

പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ച സംഭവം; വിനായകനെ ജാമ്യത്തില്‍ വിട്ടു, അറസ്റ്റ് എന്തിനാണെന്ന് അറിയില്ലെന്ന് നടന്‍ 

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. മദ്യപിച്ചാന്ന് വിനായകന്‍ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള കലൂരിലാണ് വിനായകന്‍ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്‍റെ പേരില്‍ വിനായകന്‍ തന്നെയാണ്…

Read More

‘പൊട്ടത്തരങ്ങൾ കേൾക്കുമ്പോൾ ഇപ്പോൾ ചിരിയും വരുന്നില്ല’: നടൻ വിനായകന് മറുപടിയുമായി ഹരീഷ് പേരടി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ വിമർശിച്ച നടൻ വിനായകന് മറുപടിയുമായി ഹരീഷ് പേരടി. രഞ്ജിത്തിന്റെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള സംസ്ഥാന അവാർഡിലെ ഇടപെടലുകളെയും നിലപാടുകളെയും പറ്റി ചോദിക്കുമ്പോൾ രഞ്ജിത്തിന്റെ സിനിമകളിലെ ഒരു പ്രത്യേക രംഗം എടുത്ത് വിമർശിച്ചാൽ അത് ചോദ്യത്തിനുള്ള മറുപടിയാകുന്നില്ലെന്ന് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു. വിഷയങ്ങളിൽ നിന്നുള്ള ഒരു സദാചാര ഒഴിഞ്ഞുമാറൽ മാത്രമാണ് വിനായകന്റെ മറുപടിയൊന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രഞ്ജിത്തിന്റെ ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ…

Read More

‘ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെ’; വിമർശിച്ച് നടൻ വിനായകൻ

സംവിധായകൻ രഞ്ജിത്തിന്റെ ലീല എന്ന സിനിമയെ വിമർശിച്ച് നടൻ വിനായകൻ. ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ പരിഹസിക്കുന്നു. താൻ രഞ്ജിത്തിനെയൊക്കെ നേരത്തെ തന്നെ തുടച്ചുകളഞ്ഞതാണെന്നും നടൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ലീല എന്ന സിനിമ കണ്ടിട്ടുണ്ടോ? അതും മുത്തുച്ചിപ്പിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? ഒരു ആനയുടെ പുറത്ത് കിടത്തി സ്ത്രീയെ ഭോഗിക്കുന്ന രംഗം സിനിമയിലുണ്ട്. ഇവരൊക്കെ എന്ത് ഭീകരന്മാരാണ്? അത്രയും മോശപ്പെട്ടവനല്ല വിനായകൻ. ഇവരൊക്കെ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്?’,…

Read More

‘നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നതാണ്’; ജയിലറിലെ പ്രതിഫലം 35 ലക്ഷമെന്ന പ്രചാരണങ്ങളെ തള്ളി നടൻ വിനായകൻ

ജയിലറിൽ തനിക്ക് ലഭിച്ച പ്രതിഫലത്തേക്കുറിച്ച് വെളിപ്പെടുത്തി നടൻ വിനായകൻ. 35 ലക്ഷമാണ് തന്റെ പ്രതിഫലമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. അതിനൊക്കെ എത്രയോ ഇരട്ടിയാണ് ജയിലറിന് പ്രതിഫലമായി ലഭിച്ചതെന്ന് വിനായകൻ പറഞ്ഞു. തന്നെ അവർ സെറ്റിൽ പൊന്നുപോലെയാണ് നോക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 35 ലക്ഷമല്ല തനിക്ക് ലഭിച്ച പ്രതിഫലമെന്ന് സാർക്ക് ന്യൂസ് എന്ന യൂട്യൂബ് ചാനലിനോടാണ് വിനായകൻ പ്രതികരിച്ചത്. അതൊക്കെ നുണയാണ്. നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി…

Read More

ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശം; ചാണ്ടി ഉമ്മന്​ മറുപടിയുമായി വിനായകൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ കേസ്‌ വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന്‌ മറുപടിയുമായി നടൻ വിനായകൻ രം​ഗത്ത്. തനിക്കെതിരെ കേസ് വേണമെന്നാണ്‌ വിനായ‌കന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.​ ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ വിനായകനെതിരെ കേസ് പാടില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ്​ വിനായകന്റെ ഇപ്പോഴത്തെ പ്രതികരണം. വിനായകനെതിരെ കേസ് വേണ്ടെന്നും തന്റെ പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു എന്നുമാണ്…

Read More