
റമാദാൻ അലങ്കാര വിളക്കുകളിൽ മിന്നിത്തിളങ്ങി ഒമാൻ നിസ്വയിലെ ഗ്രാമങ്ങൾ
റമദാൻ അലങ്കാര വിളക്കുകളിൽ മിന്നിത്തിളങ്ങി നിസ്വയിലെ ഗ്രാമങ്ങൾ. റോഡുകളും ഗ്രാമങ്ങളും വൈദ്യുതി വിളക്കുകൾകൊണ്ടും, മറ്റ് ആകർഷകവും പരമ്പരാഗതവുമായ വസ്തുക്കൾകൊണ്ടുമാണ് അലങ്കരിച്ചിരിക്കുന്നത്. റമദാൻ ആഗതമായപ്പോൾ തന്നെ വീടുകളും കടകളും ആകർഷകമായ രീതിയിൽ ഇവിടം അലങ്കരിച്ച് തുടങ്ങിയിരുന്നു. നിസ്വ സൂഖ് അടക്കമുള്ള പ്രദേശം കൃത്രിമ വെളിച്ചത്തിൽ തിളങ്ങിനിൽക്കുന്നത് നയനാനന്ദകര കാഴ്ചയാണ് പകരുന്നത്. ഇഫ്താർ കഴിഞ്ഞ് വൈകുന്നേരങ്ങളിൽ നടക്കാനും വിശ്രമിക്കാനും ഫോട്ടോ എടുക്കാനുമായി നിരവധി ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. റമദാനിൽ തങ്ങളുടെ മാതാപിതാക്കൾ കുട്ടിക്കാലത്ത് അനുഭവിച്ച അതേ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന്…