കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതരെ മറന്ന് സർക്കാർ; വാടക വീടുകളിലുള്ളവർക്ക് തുക അനുവദിച്ചില്ല

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതരെ മറന്ന് സർക്കാർ. വാടക വീടുകളിൽ കഴിയുന്നവർക്കുള്ള 6000 രൂപ ഇതുവരെ നൽകിയില്ല. അപകട ഭീഷണി അവഗണിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ട ഗതികേടിൽ ദുരിതബാധിതർ. വാടക നൽകാൻ കഴിയാതെ വന്നതോടെ പലരും അപകടഭീഷണിയുള്ള വീടുകളിലേക്ക് മാറി തുടങ്ങി. ഉരുള്‍പൊട്ടലിൽ കൃഷിയിടം നഷ്ടമായവര്‍ക്കും ഒന്നും കൊടുത്തിട്ടില്ല. ഉരുള്‍പൊട്ടലിലെ അടിയന്തര ധനസഹായം പോലും പൂര്‍ണമായും നൽകിയിട്ടില്ല. ഉരുള്‍പൊട്ടലിൽ ബാക്കിയായ നീര്‍ച്ചാലും തകര്‍ന്ന വീടുകളുമൊക്കെ നിലകൊള്ളുന്ന ഭീതിയുടെ അന്തരീക്ഷത്തിലാണ് പലരും ഇപ്പോഴും പ്രദേശത്ത് കഴിയുന്നത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിനോട്…

Read More

ഉരുൾപൊട്ടലിൽ തകർന്ന പാലം പുതുക്കിപ്പണിയാതെ കൈവരി നിർമ്മിക്കാൻ ശ്രമം;  പ്രതിഷേധവുമായി നാട്ടുകാർ

വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന പാലം പുതുക്കിപ്പണിയാതെ കൈവരി നിർമ്മിക്കാനുളള ശ്രമം നാട്ടുകാർ തടഞ്ഞു. പൊതുമാരാമത്ത് വകുപ്പ് ജീവനക്കാരെയാണ് നാട്ടുകാർ കൂട്ടം ചേർന്ന് തടഞ്ഞത്. ബലക്ഷയം വന്ന പാലം പുതുക്കി പണിയണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആവശ്യം. പാലത്തിൻ്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയിരുന്നു. പുതുക്കിപ്പണിയാതിരുന്നതോടെ  നാട്ടുകാരാണ് കല്ലുകളിട്ട് നടക്കാൻ പാകത്തിലാക്കിയത്.ശക്തമായ മഴ വന്നാൽ ഈ ഭാഗം ഒലിച്ച് പോകുമെന്ന സ്ഥിതിയാണ്. പാലം പുതുക്കിപ്പണിയാതെ കൈവരി മാത്രം വെച്ചിട്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം.    

Read More

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ; നൂറിൽ അധികം പ്രഭവ കേന്ദ്രങ്ങളെന്ന് കണ്ടെത്തൽ , വിദഗ്ദ സംഘം നാളെ സ്ഥലത്തെത്തും

കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിന് നൂറിൽ അധികം പ്രഭവ കേന്ദ്രങ്ങളെന്ന് കണ്ടെത്തൽ. ഡ്രോൺ പരിശോധനയിലാണ് ഉരുൾപൊട്ടലിന്റെ വ്യാപ്തി വ്യക്തമായത്. ഉരുൾപ്പൊട്ടലുണ്ടായ മേഖലയിൽ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം നാളെ സ്ഥലത്ത് എത്തും. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് ഉരുൾപൊട്ടലിന്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ട് അവതരിപ്പിച്ചത്. ഡ്രോൺ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയിൽ നൂറിലധികം പ്രഭവ കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സർവ്വേ പൂർത്തിയായത്. ബാക്കി സ്ഥലങ്ങളിൽ സർവ്വേ നാളെയും…

Read More

വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ അധ്യാപകൻ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു (59)വിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ദുരന്തനിവാരണസേനാംഗങ്ങളും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിടിച്ചിലുണ്ടായ മഞ്ഞച്ചീളിയില്‍നിന്ന് 500 മീറ്റര്‍ അകലെ പത്താം മൈല്‍ എന്ന സ്ഥലത്താണ്‌ മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസമായി മാത്യുവിനായി തിരച്ചില്‍ നടത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11.30-യോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളച്ചോല ഗവ. എല്‍.പി. സ്‌കൂളിലെ റിട്ട. അധ്യാപകനാണ് കുളത്തിങ്കല്‍ മാത്യു എന്ന മത്തായി മാഷ്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടിയത്. ആദ്യ ഉരുള്‍പൊട്ടല്‍സമയത്ത്…

Read More