
‘അത് വിരമിക്കല്‍ പ്രഖ്യാപനമല്ല, തെറ്റായി വായിക്കപ്പെട്ടു; ഒരു നീണ്ട ഇടവേള വേണം’: നടൻ വിക്രാന്ത് മാസി
ട്വെല്‍ത്ത് ഫെയില്‍ നായകന്‍ വിക്രാന്ത് മാസി അഭിനയ ജീവിതം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന പോസ്റ്റ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. പോസ്റ്റ് കണ്ട ആരാധകരും ഞെട്ടി. എന്നാല്‍ താന്‍ വിരമിക്കുന്നില്ലെന്നും ആളുകൾ താൻ ഉദ്ദേശിച്ചത് തെറ്റായി വായിച്ചതാണന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ റിട്ടയർ ചെയ്യുന്നില്ലെന്നും ഒരു നീണ്ട ഇടവേള വേണമെന്നും കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയമാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു ‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അങ്ങേയറ്റം സംഭവബഹുലമായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി. മുന്നോട്ടുള്ള…