പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങി ; വൈക്കത്ത് ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

കോട്ടയം വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടികെ ആണ് വിജിലൻസിന്റെ പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. പ്രവാസിയിൽ നിന്ന് 60,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. 

Read More