സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്ത് എം വി ഗോവിന്ദൻ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കോടതിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. ഐപിസി 120 ബി, ഐപിസി 500 എന്നീ വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ 30 കോടി…

Read More

‘ആരോപണം സ്വപ്ന കെട്ടിച്ചമച്ചത്’; വിജേഷ് പിള്ളയെ ചോദ്യം ചെയ്ത് പ്രത്യേക സംഘം

30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്ന് വിജേഷ് പിള്ള. എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ല. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ല. ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ വിജേഷ് പിള്ളയെ ഇന്ന് പ്രത്യേക സംഘം ചോദ്യം ചെയ്തിരുന്നു.  സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തുന്ന…

Read More

സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ വന്നു കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്‌നയുടെ ആരോപണത്തിനെതിരായ പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. എം വി…

Read More

എം വി ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടിയുമായി സ്വപ്ന സുരേഷ്

മാനനഷ്ടക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടിയുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രം​ഗത്ത്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് എം വി ഗോവിന്ദന് സ്വപ്ന സുരേഷ് നൽകിയ മറുപടി. സ്വപ്നയുടെ അഭിഭാഷകൻ ആർ.കൃഷ്ണരാജ് ആണ് വിശദമായ മറുപടിക്കത്ത് തയാറാക്കിയത്. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. എം വി ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള…

Read More

സ്വപ്ന ബ്ലാക്ക് മെയിൽ ചെയ്‌തെന്ന പരാതി; ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു

സ്വപ്നയ്‌ക്കെതിരായ പരാതിയിൽ ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു. ബുധനാഴ്ച്ചയാണ് കണ്ണൂരിലെ വീട്ടിൽ എത്തി മൊഴി എടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. പ്രാഥമിക പരിശോധന ആണ് ഇപ്പോൾ നടക്കുന്നത് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വപ്ന ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വിജേഷ് പരാതി നൽകിയത്.  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയിൽ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ്, വിജേഷ് പിള്ളയ്‌ക്കെതിരെ ആരോപണം…

Read More

ബെംഗളുരു പൊലീസിന് മുന്നിൽ നാളെ ഹാജരാകുമെന്ന് വിജേഷ് പിള്ള

സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസിൽ നാളെ ബെംഗളുരു പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള. കെ.ആർ പുര പൊലീസ് സ്റ്റേഷനിലാകും അഭിഭാഷകനൊപ്പം വിജേഷ് പിള്ള എത്തുക. തനിക്ക് സമൻസ് കിട്ടിയിട്ടില്ലെന്നും എന്നാൽ പൊലീസ് സ്റ്റേഷനുമായി അഭിഭാഷകൻ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത് എന്നും വിജേഷ് പിള്ള പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.  ഐപിസി 506 (കുറ്റകരമായ ഭീഷണി) വകുപ്പ് ചുമത്തിയാണ് ബെംഗളുരു കൃഷ്ണരാജ പുര പൊലീസ്…

Read More