
‘എന്നോട് ക്ഷമിക്കണം, താങ്കളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു’; വിജയകാന്തിന്റെ വിയോഗത്തിൽ വിശാൽ
വിജയകാന്തിന്റെ വിയോഗത്തിൽ വികാരാധീനനായി നടൻ വിശാൽ. വിദേശത്തായതിനാൽ തനിക്ക് വിജയകാന്തിനോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കാൻ സാധിച്ചില്ലെന്നും അതിന് മാപ്പ് നൽകണമെന്നും വിശാൽ പറയുന്നു. തന്റെ എക്‌സ് പേജിൽ താരം പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ‘എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ലവനായ മനുഷ്യരിൽ ഒരാളാണ് ക്യാപ്റ്റൻ വിജയകാന്ത്. ഈ സമയത്ത് അവിടെ ഇല്ലാത്തതിൽ എനിക്ക് വളരെ അധികം ദുഃഖമുണ്ട്. എന്നോട് ക്ഷമിക്കണം. താങ്കളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. സാമൂഹ്യസേവനം എന്നാൽ എന്താണ് എന്നത്…