
എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ: നടൻ മോഹൻലാൽ.
വിജയദശമി ആശംസകളുമായി നടൻ മോഹൻലാൽ. ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ തുടക്കം കുറിക്കുന്ന വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്നത് ആയിരക്കണക്കിന് കുരുന്നുകളാണ്. പ്രമുഖ ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരളകൗമുദി ഉൾപ്പെടെയുള്ള പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്….