നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കാൻ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തനിച്ചു മത്സരിക്കും. സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷിയുമായി സഹകരിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ വിജയ്ക്ക് താത്പര്യമില്ലെന്നാണ് വിവരം. കന്നിയങ്കംകുറിക്കുന്ന തമിഴക വെട്രി കഴകത്തിനും തിരഞ്ഞെടുപ്പുകളില്‍ വോട്ടുവിഹിതം വർധിപ്പിച്ചുകൊണ്ടിരിക്കുന്ന നാം തമിഴർ കക്ഷിക്കും 2026 നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. ദ്രാവിഡ പാർട്ടികള്‍ക്കുള്ള ബദല്‍ എന്നനിലയിലാണ് സീമാൻ പാർട്ടി ആരംഭിക്കുന്നത്. വിജയിയുടെ നീക്കവും ഇതുതന്നെ.  തിരഞ്ഞെടുപ്പില്‍ വിജയ് തനിച്ചുനില്‍ക്കുകയാണെങ്കില്‍ വോട്ടുകള്‍ ഗണ്യമായി ഭിന്നിക്കുമെന്നും ഡി.എം.കെ.യ്ക്കും…

Read More