വിജയ്‌യുടെ പാർട്ടി പതാകയിലെ ‘ആനയ്ക്ക്’ വിലക്കില്ല; ബിഎസ്പിയുടെ ആവശ്യം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാകയിൽ ആനയെ ഉപയോഗിക്കുന്നത് വിലക്കണമെന്ന ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി)യുടെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്ന പതാകകൾക്ക് കമ്മിഷൻ അനുമതി നൽകുകയോ അംഗീകരിക്കുകയോ ചെയ്യാറില്ലെന്നും അറിയിച്ചു. പതാകയിൽ പേര്, ചിഹ്നം, ദേശീയപതാക എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അതത് പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നും കമ്മിഷൻ വ്യക്തമാക്കി. കൂടാതെ, തമിഴക വെട്രി കഴകം പാർട്ടി ചിഹ്നത്തിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലെന്നും അതിനു ശേഷമേ താൽക്കാലിക ചിഹ്നം…

Read More

വനിതകൾക്ക് സുരക്ഷ, വാഹനങ്ങൾക്ക് ശല്യമുണ്ടാക്കരുത്; മദ്യപരെ വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി

ആദ്യ സംസ്ഥാന സമ്മേളനത്തിൽനിന്നു മദ്യപരെ വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉൾപ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ പാർട്ടി നേതൃത്വം പുറത്തിറക്കി. സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്ക് സുരക്ഷയും സൗകര്യവും നൽകണം, മറ്റു വാഹനങ്ങൾക്ക് ശല്യം ഉണ്ടാക്കരുത്, റോഡ് മര്യാദകൾ പാലിക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഒക്ടോബർ 27നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന സമ്മേളനം നടത്തുക.

Read More

വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി

നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി. പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. പാർട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തുകയും ചെയ്തു. യൂട്യൂബിലൂടെ പതാക ഗാനം പുറത്തിറക്കിറക്കുകയും ചെയ്തിട്ടുണ്ട്. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്നവും പതാകയിലുണ്ട്. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികൾ ചടങ്ങിൽ പാർട്ടി പ്രതിജ്ഞ…

Read More

വിജയ് നാളെ പാർട്ടി പതാക പുറത്തിറക്കും

തമിഴ്‌നാട്ടിൽ സിനിമയും വീരാരാധനയും രാഷ്ട്രീയവും തമ്മിൽ എന്നും ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്‌നാട് ഭരിച്ച മുഖ്യമന്ത്രിമാരും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമെല്ലാം സിനിമയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ദ്രാവിഡമണ്ണിൻറെ ഭാവി മുഖ്യമന്ത്രി എന്നു വിശേഷിക്കപ്പെടുന്ന ഉദയനിധിയും തമിഴ്‌സിനിമയിലെ താരരാജാവാണ്. വിജയ് രാഷ്ട്രീയത്തിലേക്കെന്ന വാർത്ത കാലങ്ങളായി പറഞ്ഞുകേൾക്കുന്നതായിരുന്നു. പിന്നീട് അത് യാഥാർഥ്യമായി. ഇപ്പോൾ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) വരും തെരഞ്ഞെടുപ്പുകളിൽ ശക്തമായി മത്സരരംഗത്തുണ്ടാകുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. തമിഴക വെട്രി കഴകത്തിൻറെ പതാക നാളെ പുറത്തിറക്കുകയാണ്. ചെന്നൈയിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ…

Read More

സാമന്തയെ വിജയ്ക്ക് വേണ്ട…; തൃഷയ്ക്ക് വഴിയൊരുക്കി വിജയ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങുകയാണ്. തമിഴക വെട്രിക്കഴകം എന്ന പാര്‍ട്ടി ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് വിജയ് അവസാനമായി ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് തെന്നിന്ത്യയില്‍ സംസാരവിഷയം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്ത നായികയായി എത്തുന്നു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. വിജയ് ഫാന്‍സിന്റെ ശക്തമായ പിന്തുണയോടെയാണ് പാര്‍ട്ടി രൂപീകരിച്ചത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഏറ്റെടുത്ത സിനിമകള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കിലാണ് വിജയ്. ദളപതി 69 എന്നു താത്കാലികമായി…

Read More

‘പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം, സമൂഹമാധ്യമങ്ങളിൽ വരുന്നതെല്ലാം വിശ്വസിക്കരുത്’; വിജയ്

വിദ്യാഭ്യാസമുള്ളവർ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് നടൻ വിജയ്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള നിലപാടും വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ വിജയ് വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. നിങ്ങൾ ഏത് മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവൊ അതിനായി കഠിനാധ്വാനം ചെയ്യണമെന്ന് നടൻ പറഞ്ഞു. നല്ല ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ എന്നിവർ മാത്രമല്ല നല്ല നേതാക്കളെയാണ് ഇപ്പോൾ തമിഴ്നാടിന് ആവശ്യമെന്നും വിജയ് പറഞ്ഞു. നന്നായി പഠിക്കുന്നവരും വിദ്യാസമ്പന്നരായ ചെറുപ്പക്കാരും രാഷ്ട്രീയത്തിലേക്ക് വരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തെറ്റും ശരിയും…

Read More

കയ്യിൽ തീ കത്തിച്ച് സാഹസികം; നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇന്നു രാവിലെ ചെന്നൈയിൽ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; മുന്നോടിയായി നടൻ വിജയ്‌ തമിഴ്‌നാട്ടിൽ പര്യടനത്തിന്

നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടിയായ തമിഴക വെട്രി കഴകം 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഉടൻതന്നെ വിജയ് തമിഴ്നാട്ടിലുടനീളം പര്യടനം ആരംഭിക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലെയും ജനങ്ങളെ നേരിൽക്കണ്ട് ബന്ധം ദൃഢപ്പെടുത്തുകയാണ് പര്യടനത്തിന്റെ ഉദ്ദേശ്യം. യാത്രയിൽ ജില്ലാ യൂണിറ്റുകളുടെ പ്രവർത്തനം വിപുലപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം വരിക്കുകയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ബസി ആനന്ദ് കരൂരിൽ പറഞ്ഞു. രണ്ടുകോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് വിജയ്…

Read More

വോട്ട് രേഖപ്പെടുത്താൻ വിജയ് എത്തി; പൂക്കളെറിഞ്ഞും ആർപ്പ് വിളിച്ചും ആരാധകർ

ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നടൻ വിജയ് എത്തി. റഷ്യയിൽ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ വിജയ് വോട്ടിടാന്‍ എത്തുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. രാവിലെ മുതൽ വിജയിയുടെ വസതിക്ക് മുന്നിൽ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോട് അടുപ്പിച്ച് ആയിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വിജയിയുടെ വീട് മുതൽ പോളിം​ഗ് ബുത്ത് വരെ ആരാധക അകമ്പടി അദ്ദേഹത്തിന് ഉണ്ടായിരുന്നു….

Read More

ആരാധകരുടെ ആവേശം അതിര് വിട്ടു; കേരളത്തിലെത്തിയ തമിഴ് നടൻ വിജയ് സഞ്ചരിച്ച കാർ തകർന്നു

സിനിമാ ഷൂട്ടിംഗിനായി കേരളത്തിലെത്തിയ തമിഴ് സൂപ്പര്‍താരം വിജയിന്‍റെ കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു. തിങ്കളാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചെന്നൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിൽ വിജയ് തിരുവനന്തപുരത്ത് എത്തിയത്. ആഭ്യന്തര ടെർമിനലിലെത്തിയ വിജയിയെ കാത്ത് ആയിരക്കണക്കിന് ആരാധകർ വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നു. ആരാധകരുടെ ആവേശം അതിരു വിട്ടതിനെ തുടര്‍ന്ന് താരത്തിന്‍റെ കാറിന്‍റെ ചില്ലുകള്‍ തകരുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ആരാധകരുടെ ഒഴുക്ക് മൂലം വിമാനത്താവളത്തിന് പുറത്ത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്….

Read More