
അച്ഛന് സ്‌നേഹത്തിന് പിശുക്കൊന്നുമില്ല; പക്ഷെ അധികം പ്രകടിപ്പിക്കാറില്ല: വിജയ് യേശുദാസ്
യേശുദാസിന്റെ മകന്‍ എന്നതിലുപരി സിനിമാ പിന്നണി ഗാനരംഗത്ത് തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയ വ്യക്തിയാണ് വിജയ് യേശുദാസ്. ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല, നടനായും വിജയ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്. 2000ത്തില്‍ മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് വിജയ് യേശുദാസ് എത്തുന്നത്. 2007ല്‍ നിവേദ്യത്തിലെ കോലക്കുഴല്‍ വിളി കേട്ടോ, 2012ല്‍ ഗ്രാന്‍ഡ് മാസ്റ്ററിലെ അകലെയോ നീ, സ്പിരിറ്റിലെ മഴകൊണ്ട് മാത്രം എന്നീ ഗാനങ്ങള്‍ക്കും, 2018ല്‍ ജോസഫിലെ പൂമുത്തോളെ എന്ന ഗാനത്തിനും വിജയ്ക്ക് മികച്ച ഗായകനുള്ള…