
വിജയ് ഹസാരെ ട്രോഫി ; കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കളിച്ച ഏക ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിക്കെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി. കര്‍ണാടയ്ക്ക് വേണ്ടി കളിക്കുന്ന താരം ബറോഡയ്‌ക്കെതിരെയാണ് സെഞ്ചുറി നേടിയത്. വഡോദരയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 102 റണ്‍സുമായി താരം പുറത്തായി. ദേവ്ദത്തിന്റെ സെഞ്ചുറി കരുത്തില്‍ കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 188 റണ്‍സെടുത്തിട്ടുണ്ട്. സ്മരണ്‍ രവിചന്ദ്രന്‍ (7), കെ എല്‍ ശ്രീജിത്ത് (13)…