‘വിഗോവ’ എന്ന വിയറ്റ്നാം താറാവ്…; മുട്ട ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നല്ലത്
താറാവിറച്ചിയും മുട്ടയും മലയാളികൾക്കു പ്രിയപ്പെട്ട വിഭവങ്ങളാണ്. വിയറ്റ്നാമിൽനിന്ന് 1996ൽ കേരളത്തിലെത്തിയ വിഗോവ ഇനം താറാവുകൾ മലയാളികളുടെ വീടുകളിലും ഫാമുകളിലും ഇടംപിടിച്ചിരിക്കുന്നു. വൈറ്റ് പെക്കിൻ, ഐൻസ്ബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉത്പാദിപ്പിച്ചെടുക്കുന്ന സങ്കരയിനം ഇറച്ചിതാറാവാണ് വിഗോവ-സൂപ്പർഎം. തൂവെള്ള നിറവും പെട്ടെന്നുള്ള വളർച്ചാനിരക്കും ഇവയുടെ പ്രത്യേകതകളാണ്. സാധാരണ താറാവുകളേക്കാൾ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടുമാസംകൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും. ഇവയെ അലങ്കാരപക്ഷിയായും വളർത്തുന്നവരുണ്ട്. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്നവയാണ് വിഗോവ താറാവുകൾ. ശത്രുക്കളെ കൂട്ടത്തോടെ എതിർക്കാൻ കഴിവുള്ളവയാണ് ഇവ….