
‘എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ചിത്രമാണ് നാനും റൗഡിതാന്‍; വിഘ്നേഷ് ശിവനെ സമ്മാനിച്ചതും ഈ ചിത്രമാണ്’: നയന്‍താര
തന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായ നാനും റൗഡിതാന്‍ റിലീസായിട്ട് ഒമ്പത് വര്‍ഷമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ‘എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ചിത്രമാണ് നാനും റൗഡിതാന്‍. ജീവിതത്തിലേക്ക് വിഘ്നേഷ് ശിവനെ സമ്മാനിച്ചതും ഈ ചിത്രമാണ് ‘ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കുറിപ്പിനോടൊപ്പം സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കോര്‍ത്തിണക്കിയ വിഡിയോയും നയന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2015 ല്‍ ആണ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രം റിലീസായത്.നയന്‍താരയ്ക്കൊപ്പം…