എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല ; വിജിലൻസ് റിപ്പോർട്ട് അടുത്തയാഴ്ച കൈമാറും

കണ്ണൂര്‍ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്. പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ലെന്നും വിജിലൻസ്. വിജിലൻസ് അടുത്ത ആഴ്ച റിപ്പോർട്ട് നൽകും. എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന്‍ പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് അന്വേഷണം നടത്തിയത്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പെട്രോൾ പമ്പിന്റെ…

Read More

5 വർഷത്തിനിടെ സമീർ വാങ്കഡെ നടത്തിയത് 6 വിദേശയാത്ര: ആര്യൻ ഖാന്റെ പേര് ചേർത്തത് അവസാനം, റിപ്പോർട്ട്

ആര്യൻ ഖാനെ ലഹരിമരുന്ന് കേസിൽ കുടുക്കിയ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ കുടുംബവുമൊത്ത് പലവട്ടം വിദേശ യാത്ര നടത്തിയെന്ന് റിപ്പോർട്ട്. വരുമാനത്തിൽ കവിഞ്ഞ സ്വത്തുക്കൾ ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്ന് എൻസിബിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ പറയുന്നു. മകനെ ലഹരിക്കേസിൽനിന്നു രക്ഷപ്പെടുത്താൻ ഷാറൂഖ് ഖാനിൽനിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ സിബിഐ അന്വേഷണം നേരിടുകയാണ് വാങ്കഡെ. ആര്യൻ ഖാൻ, സുഹൃത്ത് അർബാസ് മർച്ചന്റ് എന്നിവരുടെ പേര് എഫ്‌ഐആറിൽ അവസാന നിമിഷമാണു കൂട്ടിച്ചേർത്തത്. മറ്റു ചിലരുടെ…

Read More