
ഞാൻ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറയണം; ‘പിരിവ്’ മറയ്ക്കാനുള്ള ശ്രമമാണ് ഈ കേസ് ; വി.ഡി.സതീശൻ
പറവൂർ മണ്ഡലത്തിലെ ‘പുനർജനി’ പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ ‘പിരിവ്’ മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസെന്ന് സതീശൻ പരിഹസിച്ചു. ‘വിജിലൻസ് അന്വേഷണത്തിന് നിയമസഭയിൽ വെല്ലുവിളിച്ചത് ഞാൻ തന്നെയാണ്. പരാതിയിൽ കഴമ്പില്ലാത്തതിനാൽ മൂന്നു കൊല്ലം മുൻപ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്. യുഎസിൽനിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോൾ ഞാൻ പേടിച്ചു പോയെന്ന് പറയണം. ഞാൻ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിച്ചോട്ടെ. എന്റെ വിദേശയാത്രകളെല്ലാം പൊളിറ്റിക്കൽ ക്ലിയറൻസ് നേടിയാണ്. മുഖ്യമന്ത്രിയുടെ…