മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വീണയ്ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ പരാതിക്കാരന്റെ വാദം കഴിഞ്ഞ തവണ പൂർത്തിയായിരുന്നു. കേസ്  മൂവാറ്റുപുഴ വിജിലൻസ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തന്റെ വാദം കേൾക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലൻസ് കോടതി തള്ളിയത്. തന്റെ വാദം…

Read More