കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂർ ജില്ല ജയിലിലേക്ക് മാറ്റി

പാലക്കാട് പാലക്കയത്തെ കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ജൂൺ 6 വരെയാണ് റിമാൻഡ് ചെയ്തത്. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. അതേസമയം സുരേഷിനെതിരായ വകുപ്പുതല നടപടിയിലും ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് തഹസീൽദാർ പാലക്കാട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പാലക്കയം വില്ലേജ് ഓഫീസിൽ മൂന്ന് വർഷം മുമ്പാണ് സുരേഷ് കുമാർ എത്തുന്നത്. കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന സുരേഷ് കുമാർ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്ത് കാസ്പ് പദ്ധതി വഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. …………………………… കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖ നേതാക്കൾക്ക് ഉയര്‍ന്ന സ്ഥാനങ്ങൾ നൽകി കേന്ദ്ര നേതൃത്വം. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനെയും സുനിൽ ജാക്കറെയും ബിജെപി ദേശീയ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തി. ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ…

Read More

വിജിലന്‍സ് പിടിച്ച 40 ലക്ഷം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി മാറ്റി വെച്ചു. ഈ മാസം നാലിലേക്കാണ് കോഴിക്കോട് വിജിലന്‍സ് കോടതി ഹര്‍ജി മാറ്റിയത്. അതേസമയം  പണപ്പിരിവിൽ  കോടതി സംശയം പ്രകടിപ്പിച്ചു. വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടിൽപ്പെട്ട പണമാണെന്നാണ് ഷാജിയുടെ വാദം. 20,000 രൂപയുടെ രസീതിൽ പണം പിരിയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു.  തെരെഞ്ഞെടുപ്പിന് രസീത് വച്ച് 10,000 രൂപ വരെയല്ലെ  പിരിക്കാന്‍ അനുമതിയെന്ന് ഷാജിയോട്  കോഴിക്കോട്…

Read More