
ശ്രീക്കുട്ടന്‍ പാടണ്ട എന്ന് വിദ്യാസാഗര്‍ പറഞ്ഞു, പടത്തില്‍ ആ പാട്ട് വന്നില്ല; എംജി ശ്രീകുമാര്‍
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. വിദ്യാസാഗറും എംജി ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട ജോഡികളിലൊന്നാണ്. വിദ്യാജിയുടെ സംഗീതത്തില്‍ എംജി പാടിയ പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളാണ്. എന്നാല്‍ എംജിയെക്കൊണ്ട് പാടിക്കേണ്ടെന്ന് വിദ്യാസാഗര്‍ വാശി പിടിച്ച സംഭവവുമുണ്ട്. അതേക്കുറിച്ച് ഇപ്പോഴിതാ എംജി തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എംജിയുടെ വെളിപ്പെടുത്തല്‍. വിദ്യാസാഗറുമായുള്ള തന്റെ ഹിറ്റ് കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”മീശമാധവനില്‍ എന്നെ റെക്കോര്‍ഡിംഗിന് വിളിച്ചു. തലേദിവസം ചങ്ങനാശ്ശേരിയിലെ അമ്പലത്തില്‍ ഗാനമേളയുണ്ടായിരുന്നു….