കുറേക്കാലമായി ആ?ഗ്രഹിക്കുന്നതാണ്; എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് വിദ്യാധരൻ മാസ്റ്റർ

മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ പതിരാണെന്നോർത്തൊരു കനവിൽ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹത്തെ തേടി പുരസ്‌കാരമെത്തിയത്. ഏത് പാട്ടിനാണ് അവാർഡ് ലഭിച്ചതെന്ന് അറിയില്ലെന്നായിരുന്നു പുരസ്‌കാരവാർത്തയോട് വിദ്യാധരൻ മാസ്റ്റർ പ്രതികരിച്ചത്. നിരവധി പാട്ടുകൾക്ക് സംഗീതം നൽകുകയും പാടുകയും ചെയ്യുന്നുണ്ട്. പാട്ട് കഴിഞ്ഞാൽ പിന്നെ ആ കാര്യം വിടുമെന്നും അദ്ദേഹം പ്രതികരിച്ചു. ഏത് സിനിമയാണെന്നും അറിയില്ല. മകൾ വിളിച്ചുപറഞ്ഞപ്പോഴാണ് അവാർഡ് വിവരം അറിയുന്നത്….

Read More