
‘അന്ന് മുൻ കാമുകിയുമൊത്ത് ഡേറ്റിന് പോകുകയാണെന്ന് അവൻ പറഞ്ഞു, ഞാൻ തകർന്നുപോയി’; വിദ്യ ബാലൻ
ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ച് നടി വിദ്യ ബാലൻ. ആദ്യ പ്രണയത്തിലെ കാമുകൻ തന്നെ വഞ്ചിച്ചുവെന്നും അത് തന്നെ തകർത്തുകളഞ്ഞുവെന്നും വിദ്യ പറയുന്നു. ഒരുപാട് പുരുഷൻമാരെ താൻ പ്രണയിച്ചിട്ടില്ലെന്നും ഗൗരവത്തോടെ കണ്ട പ്രണത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തതെന്നും വിദ്യ പറയുന്നു. ‘ഞാൻ ആദ്യമായി പ്രണയിച്ച വ്യക്തി എന്നെ ചതിക്കുകയായിരുന്നു. അവനൊരു വൃത്തികെട്ടവനായിരുന്നു. ഞങ്ങൾ വേർപിരിഞ്ഞിട്ട് കുറച്ച് ദിവസങ്ങളേ ആയിരുന്നുള്ളു. കോളേജിൽവെച്ച് ഒരു വാലന്റൈൻസ് ഡേയ്ക്ക് അവനെ ഞാൻ അപ്രതീക്ഷിതമായി കണ്ടു. അന്ന് തിരിഞ്ഞുനിന്ന് അവൻ…