വിദ്യയുടെ ‘കണ്ണിൽപ്പെടാതെ’ നടക്കേണ്ട ഗതിയായിരുന്നു പൊലീസിന്: പരിഹസിച്ച് പ്രതിപക്ഷനേതാവ്

അനൈക്യം മൂലം എൽഡിഎഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൽഡിഎഫിലെ ഘടകകക്ഷി നേതാവായ എം.വി.ശ്രേയാംസ് കുമാറിനെതിരെ സിപിഎം സൈബർ ആക്രമണം നടത്തുകയാണ്. സിപിഎം നേതാക്കളുടെ അറിവോടെയാണു സൈബർ വെട്ടുക്കിളിക്കൂട്ടങ്ങളുടെ ആക്രമണം. ഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെതിരെ മൊഴി നൽകാൻ മാതൃഭൂമി ന്യൂസിലെ റിപ്പോർട്ടർമാർക്കു മേൽ പൊലീസ് സമ്മർദം ചെലുത്തുകയാണെന്നു ശ്രേയാംസ് കുമാർ പറഞ്ഞു. ഇത്ര ഗുരുതരമായ ആരോപണമായിട്ടും അതേക്കുറിച്ച് എന്താണു പൊലീസ് അന്വേഷിക്കാത്തത്. യോഗം ചേർന്നു സർക്കാരിനും എസ്എഫ്ഐക്കും എതിരെ സിപിഐ പ്രതികരിച്ചു കഴിഞ്ഞു. പാർട്ടി പത്രം…

Read More

വ്യാജ രേഖ കേസ്: അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത കെ. വിദ്യയെ അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിദ്യയെ 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.  അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റര്‍…

Read More

വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപ; വിവരം നൽകിയാൽ 5000 രൂപ

 മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദ കേസിൽ കുറ്റാരോപിതയായ കെ വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശ്ശൂരിലെ മലയാള വേദി. വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപയും വിവരം നൽകുന്നവർക്ക് 5000 രൂപയുമാണ് പാരിതോഷികം. കേസിൽ എട്ട് ദിവസം പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് മലയാള വേദി പ്രവർത്തകർ ഇതിനായി രംഗത്ത് വന്നത്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖ ഹാജരാക്കി ജോലി നേടാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ…

Read More

‘പിടികൂടുമെന്ന ബോധ്യം വേണം, തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ല ‘; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെകെ ശൈലജ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യയെ തള്ളി കെകെ ശൈലജ ടീച്ചർ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയില്ല. അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടും. അതെല്ലാ കാലവും മറച്ച് വയ്ക്കാൻ പറ്റില്ലെന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം.  അതേസമയം വിദ്യ പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയെടുക്കും. അഗളി…

Read More

വ്യാജ സർട്ടിഫിക്കറ്റ് കേസ്; വിദ്യയുടെ ഒളിയിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടി പോലീസ്

ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ സൈബർസെല്ലിന്റെ സഹായം തേടി അഗളി പോലീസ്. കെ. വിദ്യയുടെ ഒളിയിടം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. വിഷയത്തിൽ സഹായം ആവശ്യമാണെന്ന് ശനിയാഴ്ച വൈകീട്ട് അഗളി പോലീസ് സൈബർസെല്ലിനെ അറിയിച്ചു. ബന്ധുക്കൾ വിദ്യയുമായി ബന്ധപ്പെടുകയാണെങ്കിൽ അത് മനസ്സിലാക്കുന്നതിനായാണ് സൈബർസെല്ലിന്റെ സഹായം തേടാൻ പോലീസ് ഒരുങ്ങുന്നത്. വിദ്യയുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ കണ്ടെത്താൽ പോലീസിനായിട്ടില്ല. അതേസമയം ശനിയാഴ്ച രാവിലെ അന്വേഷണ സംഘം…

Read More

വ്യാജരേഖാ വിവാദം; പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് ഗവർണർ

മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പ്രതികരിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കകവെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെങ്കിൽ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഗവർണർ ഉന്നയിച്ചു. വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ ഭാ​ഗത്തുനിന്നുമുള്ള ചോദ്യം.

Read More