
വിദ്യ തെറ്റ് ചെയ്തു, ഒന്നുമല്ലാത്തൊരാളെ എസ് എഫ് ഐ നേതാവാക്കരുത്; ഇ പി ജയരാജൻ
ഗസ്റ്റ് ലക്ചററാകാൻ വേണ്ടി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ വിദ്യ ചെയ്തത് തെറ്റെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ജോലി നേടാൻ തെറ്റായ വഴിയാണ് സ്വീകരിച്ചതെന്നും കുറ്റവാളിയെ സംരക്ഷിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യയെ എന്തടിസ്ഥാനത്തിലാണ് എസ് എഫ് ഐ നേതാവെന്ന് പറയുന്നതെന്നും ജയരാജൻ ചോദിച്ചു. എസ് എഫ് ഐയെ ആക്രമിക്കാൻ വേണ്ടിയാണ് ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഒന്നുമല്ലാത്തൊരാളെ നിങ്ങൾ എസ് എഫ് ഐ നേതാവാക്കല്ലേ. എന്തിനാ…