കമൽഹാസൻ പുതുതലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്: വിധുബാല

ഒരുകാലത്ത് മലയാളചലച്ചിത്രലോകത്തെ മുൻനിര നായികയായിരുന്ന വിധുബാല ഉലകനായകൻ കമൽഹാസനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആരാധകർ ഏറ്റെടുത്തു. എന്റെ കാഴ്ചപ്പാടിൽ കമൽ ഒരു പാഠപുസ്തകമാണ്. പുതുതലമുറയ്ക്ക് അദ്ദേഹത്തിൽനിന്നു പഠിക്കാനും പകർത്താനുമായി ഒട്ടേറെ കാര്യങ്ങളുണ്ട്- വിധുബാല പറയുന്നു. ‘ഒന്നുമില്ലായ്മയിൽ നിന്നാണ് അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങുന്നത്. ആറാമത്തെ വയസിൽ ആരംഭിച്ച അഭിനയയാത്ര ഇപ്പോഴും തുടരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ കമൽഹാസനുണ്ട്. അതിരും എതിരുമില്ലാത്ത നടനായി താരമായി മനുഷ്യനായി. സിനിമയുടെ ടെക്നിക്കുകൾ കമലിനെപ്പോലെ അറിവുള്ള മറ്റൊരു നടനുണ്ടാവില്ല. തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും…

Read More