രാജകീയ പ്രൗഢിയിൽ വിവാഹം; കിയാര-സിദ്ധാർഥ് വിവാഹ വിഡിയോ

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അഡ്വാനിയുടെയും വിവാഹവിഡിയോ പുറത്ത്. രാജകീയമായ പ്രൗഢിയോടെയായിരുന്നു വിവാഹാഘോഷം. ജയ്‌സാൽമീറിലെ സൂര്യഗാർ കൊട്ടാരമായിരുന്നു വിവാഹവേദി. അതിനു ശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തി. ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രത്തിൻറെ പാക്കപ്പ് പാർട്ടിയിൽ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവർക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്. ഷേർഷ എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി…

Read More

വൈറലായി ലക്നൗവിലെ പ്രണയ ലീലകൾ

ഉത്തർപ്രദേശിന്റെ തലസ്ഥാനനഗരിയായ ലക്നൗവിലെ തിരക്കേറിയ ഹസ്രത്ഗഞ്ച് തെരുവിൽ സ്‌കൂട്ടറിൽ കാമുകന്റെ മടിയിലിരുന്നു കെട്ടിപ്പിടിച്ചും ചുംബിച്ചുമുള്ള ഇണക്കുരുവികളുടെ വീഡിയോ രാജ്യമാകെ വാർത്തയായിരുന്നു. കമിതാക്കളുടെ ‘സഞ്ചാരലീല’യുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വൈറലായിരുന്നു. പിന്നീട്, ഇരുവരെയും പോലീസ് പിടികൂടുകയും കേസ് എടുക്കുകയും ചെയ്തു. ഈ സംഭവം നടന്നതിനു ദിവസങ്ങൾക്കു ശേഷം ലക്നൗവിൽനിന്നു വീണ്ടുമൊരു ‘പ്രണയലീല’ വൈറലായിരിക്കുന്നു. കാറിന്റെ സീറ്റിൽ ചവിട്ടിനിന്ന് സൺപ്രൂഫ് തുറന്നു കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കൾ കാറിൽ സഞ്ചരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കമിതാക്കളുടെ കാറിന്റെ പിന്നിലുണ്ടായിരുന്ന…

Read More

ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷയെ കാറിൽ വലിച്ചിഴച്ച സംഭവം; വിഡിയോ ദൃശ്യങ്ങൾ പുറത്ത്

ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനെ മദ്യലഹരിയിൽ ആക്രമിച്ച കാർ ഡ്രൈവർ, 15 മീറ്ററോളം കാറിൽ വലിച്ചിഴച്ചെന്ന പരാതിക്ക് ആധാരമായ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. സ്ത്രീസുരക്ഷ നേരിട്ടു ബോധ്യപ്പെടാൻ പുലർച്ചെ പരിശോധനയ്ക്കിറങ്ങിയപ്പോഴായിരുന്നു അതിക്രമം. ഇന്നലെ പുലർച്ചെ 3 മണിക്കു നടന്ന സംഭവത്തിൽ പ്രതിയായ ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. വഴിയരികിൽനിന്ന് സ്വാതി മലിവാൾ കാർ ഡ്രൈവറുമായി സംസാരിക്കുന്നതും പിന്നീട് അടുത്തുചെന്ന് അയാളെ പിടികൂടാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. സ്വാതി മലിവാളും വനിതാ കമ്മിഷനിലെ…

Read More

എസ്ഐയുടെ കസേരയിലിരുന്ന് വീഡിയോ എടുത്തു; പിന്നാലെ പൊലീസ് പൊക്കി

പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയുടെ കസേരയിൽ ഇരുന്ന് ഇൻസ്റ്റഗ്രാം വീഡിയോ ചിത്രീകരിച്ചയാൾ മുംബൈയിൽ അറസ്റ്റിൽ. ഡോംബിവലിയിലെ ബിൽഡറായ സുരേന്ദ്ര പാട്ടീൽ ആണ് അറസ്റ്റിലായത്. ഒരു കേസിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്. എസ്ഐയുടെ കസേരയിൽ ഇരുന്നുള്ള ഇൻസ്റ്റ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.  25 ലക്ഷം തന്നാൽ കോടികൾ ആകാശത്ത് നിന്ന് പെയ്യുമെന്ന് പറഞ്ഞ് ചിലർ പണം തട്ടിയെടുത്തെന്ന് സുരേന്ദ്ര പാട്ടീൽ പരാതി നൽകിയിരുന്നു. പ്രതികളെ പൊലീസ് പിടകൂടി. ഈ പണം തിരികെ…

Read More