വിസ്മയിപ്പിച്ച് ‘ചോക്ലേറ്റ് ഒറാങ് ഉട്ടാന്‍’, വൈറലായി വിഡിയോ

ആ ഒറാങ് ഉട്ടാനെ കണ്ടവര്‍ വിസ്മയിച്ചുപോയി! തിന്നണോ വേണ്ടയോ എന്നായി പലരുടെയും സംശയം. കാരണമെന്തന്നല്ലേ, ഒറാങ് ഉട്ടാനെ നിര്‍മിച്ചത് ചോക്ലേറ്റ് കൊണ്ടാണ്. പാചകകലയുടെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ലിക്വിഡ് ചോക്ലേറ്റ് ഉപയോഗിച്ച് ഷെഫ് അമൗറി ഗ്യൂച്ചോണ്‍ നടത്തിയത്. ജീവന്‍ തുടിക്കുന്ന ചോക്ലേറ്റ് ശില്‍പ്പം കാണികളുടെ മനം കവര്‍ന്നു. സൂഷ്മതയോടെ, വളരെ കൃത്യമായാണ് ചോക്ലേറ്റ് ഒറാങ് ഉട്ടാന്റെ നിര്‍മാണം. ഓരോ അവയവവും വളരെ ക്യത്യമായാണ് ഗ്യൂച്ചോണ്‍ ചെയ്തിരിക്കുന്നത്. ശില്‍പ്പത്തിന് റിയലിസ്റ്റിക് രൂപം നല്‍കാന്‍ ഒറാങ് ഉട്ടാന്റെ കൈയില്‍ ഒരു മുളന്തണ്ട്…

Read More

ആരാധകര്‍ ഏറ്റെടുത്ത് ഐശ്വര്യ റായിയുടെ പഴയ വീഡിയോ

തൊണ്ണൂറുകളിലെ രാജ്ഞിയാണ് ഐശ്വര്യ റായ്. 49 വയസു പിന്നിടുമ്പോഴും ലോകത്തിലെ സുന്ദരിതന്നെ താരം. ആ സൗന്ദര്യധാമത്തെ ഒരു നോക്കു നേരില്‍ കാണാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. ഇന്ത്യന്‍ വെള്ളിത്തിരയിലെ ഈ താരസുന്ദരി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ്. ദേവദാസ്, ഹം ദില്‍ ദേ ചുകേ സനം, ധൂം 2, ജോധ അക്ബര്‍, ജോഷ് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണു താരത്തിന്റെ കരിയറിലുള്ളത്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ആയിരുന്നു ഐശ്വര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സിനിമ…

Read More

നോർത്ത് ഇന്ത്യൻ ഹിറ്റായി ‘സേവ് പൂരി ദോശ’; വൈറലായി വിഡിയോ

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വമ്പൻ ഹിറ്റ് ആയിരുന്നു, വറുത്ത ഐസ്‌ക്രീമും മുട്ട പാനിപൂരിയും. ഇപ്പോൾ പുതിയൊരു വിഭവം ഭക്ഷണപ്രിയരെ കീഴടക്കി മുന്നേറുന്നു. സൗത്ത്നോർത്ത് കോംബോ എന്നുവേണമെങ്കിലും നമുക്കിതിനെ വിശേഷിപ്പിക്കാം. സേവ് പൂരി ദോശ ഇപ്പോൾ നോർത്ത് ഇന്ത്യൻ നഗരങ്ങളിൽ വൻ ഹിറ്റ് ആണ്. കാഴ്ചയ്ക്ക് മസാലദോശ പോലെയിരിക്കും. തയാറാക്കുന്ന രീതിയും അതുതന്നെയാണ്. ദോശക്കല്ലിൽ മസാലദോശയ്ക്കു തയാറാക്കുന്നതുപോലെ ആദ്യം ദോശ പരത്തുന്നു. തുടർന്ന് ഒരു പ്ലെയിറ്റ് സേവ് പൂരി ദോശയിലേക്കു ചേർക്കുന്നു. എന്നിട്ട് സേവ് പൂരി നന്നായി ഉടയ്ക്കുന്നു. ശേഷം…

Read More

ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച ബ്രിട്ടിഷുകാരന്റെ പരാക്രമങ്ങള്‍- വീഡിയോ കാണാം

പറക്കുന്ന വിമാനത്തിന്റെ ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടിഷ് പൗരന്റെ പരാക്രമങ്ങളും അയാളെ തടയുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ക്രൊയേഷ്യയിലെ സദറില്‍നിന്ന് വിമാനം പറന്നുയരുമ്പോഴാണ് 27കാരന്‍ പരാക്രമങ്ങള്‍ ആരംഭിച്ചത്. യുവാവിന്റെ അക്രമം സഹയാത്രികരില്‍ വന്‍ പരിഭ്രാന്തി പരത്തി. സദറില്‍നിന്ന് ലണ്ടനിലേക്കുള്ള റയാന്‍ എയര്‍ ഫ്‌ളൈറ്റിലാണു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദൃശ്യങ്ങളില്‍, യുവാവ് വിമാനത്തിനുള്ളില്‍ ബഹളം വയ്ക്കുന്നതു കാണാം. അയാള്‍ തന്റെ സണ്‍ഗ്ലാസുകള്‍ അഴിച്ചുമാറ്റി, വാതില്‍ തുറക്കാന്‍ ജീവനക്കാരോടു…

Read More

വനിതയുടെ വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി ആക്രമണം; യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍

വനിതാ താമസക്കാരിയുടെ വീടിന്റെ ഗേറ്റ് കൈകൊണ്ട് തകര്‍ത്തശേഷം വീട്ടിലേക്ക് ചെടിച്ചട്ടികള്‍ വലിയച്ചെറിയുന്ന ഗുണ്ടായിസത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നു. സ്ത്രീയുടെ വീട്ടിലെ നിരവധി വസ്തുവകകള്‍ ഇയാള്‍ നശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ ആരാണെന്നോ ആക്രമണത്തിനു പിന്നിലെ കാരണമെന്തന്നോ അറിവായിട്ടില്ല. നോയിഡയിലെ സെക്ടര്‍ 56ലാണു സംഭവം. ബി78 പ്ലോട്ടിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന ഗരിമ രജ്പുതിനു നേരെയാണ് ആക്രമണമുണ്ടായത്. യുവാവിന്റെ പരാക്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പട്ടാപ്പകല്‍ ആണ് ഇയാള്‍ ഗേറ്റ് അടിച്ചുതകര്‍ക്കുന്നതും ആക്രമണം നടത്തുന്നതും. വീടിനു വെളിയിലിരുന്ന ചെടിച്ചട്ടികളാണ് ജനല്‍ച്ചില്ലുതകര്‍ത്ത് അകത്തേക്കെത്തിയത്….

Read More

വനിതയുടെ വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി ആക്രമണം; യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍

വനിതാ താമസക്കാരിയുടെ വീടിന്റെ ഗേറ്റ് കൈകൊണ്ട് തകര്‍ത്തശേഷം വീട്ടിലേക്ക് ചെടിച്ചട്ടികള്‍ വലിയച്ചെറിയുന്ന ഗുണ്ടായിസത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നു. സ്ത്രീയുടെ വീട്ടിലെ നിരവധി വസ്തുവകകള്‍ ഇയാള്‍ നശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ ആരാണെന്നോ ആക്രമണത്തിനു പിന്നിലെ കാരണമെന്തന്നോ അറിവായിട്ടില്ല. നോയിഡയിലെ സെക്ടര്‍ 56ലാണു സംഭവം. ബി78 പ്ലോട്ടിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന ഗരിമ രജ്പുതിനു നേരെയാണ് ആക്രമണമുണ്ടായത്. യുവാവിന്റെ പരാക്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പട്ടാപ്പകല്‍ ആണ് ഇയാള്‍ ഗേറ്റ് അടിച്ചുതകര്‍ക്കുന്നതും ആക്രമണം നടത്തുന്നതും. വീടിനു വെളിയിലിരുന്ന ചെടിച്ചട്ടികളാണ് ജനല്‍ച്ചില്ലുതകര്‍ത്ത് അകത്തേക്കെത്തിയത്….

Read More

എന്താണ് സംഭവം; ആര്‍ക്കും മനസിലായില്ല, ഡല്‍ഹി മെട്രോയില്‍ യുവാവിന്റെ കരണത്തടിച്ച് യുവതി

അടുത്തിടെ ഡല്‍ഹി മെട്രോയില്‍നിന്നുള്ള വിവിധ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതില്‍ കമിതാക്കളുടെ പ്രണയലീലകള്‍, ചുംബനങ്ങള്‍, സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വഴക്കുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. നേരത്തെ ടു പീസ് ധരിച്ച മെട്രോയില്‍ യാത്ര ചെയ്ത യുവതിയും സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആയിരുന്നു. സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മെട്രോയിലെ നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം രണ്ടു യുവതികള്‍ യുവാവുമായി വഴക്കുണ്ടാക്കുന്നതും യുവതികള്‍ യുവാവിന്റെ കരണത്തടിക്കുകയും ചെയ്തു. നിറയെ യാത്രക്കാരുള്ള ബോഗിയിലാണ് ഇവരുടെ വഴക്കും അടിപിടിയും. സഹയാത്രികര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന വിചാരം പോലും അവര്‍ക്കില്ല….

Read More

ഇലക്ട്രിക് കേബിളുകളില്‍ കുടുങ്ങിക്കിടക്കുന്ന സ്‌കൂട്ടര്‍; അത്ഭുതപ്പെട്ട് ജനങ്ങള്‍, വീഡിയോ കാണാം

ഇലക്ട്രിക് കേബിളുകളില്‍ സ്‌കൂട്ടര്‍ കുടുങ്ങിക്കിടക്കുന്ന വീഡിയോ വൈറലായിരിക്കുന്നു. ജമ്മുവിലാണു സംഭവം. ജൂണ്‍ 18ന് ഉണ്ടായ കൊടുങ്കാറ്റിലകപ്പെട്ട് സ്‌കൂട്ടര്‍ കേബിളുകളില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലാണ് വീഡിയോ പങ്കുവച്ചത്. സ്വാത്കാറ്റ് എന്ന ഉപയോക്താവാണ് ഇതു പങ്കിട്ടത്. വീഡിയോ കണ്ടാല്‍ ആരും അത്ഭുതപ്പെടും. കേബിളുകളില്‍ കുടുങ്ങിയാടുന്ന സ്‌കൂട്ടര്‍ താഴേക്കു പതിക്കും എന്ന നിലയിലാണുള്ളത്. ഓണ്‍ലൈനില്‍ പങ്കിടുന്ന ചില സംഭവങ്ങളുടെ വീഡിയോ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നവയാണ്. ഇതും അത്തരത്തിലുള്ള ഒരു വീഡിയോ ആണ്. കാരണം ഇത് അസാധാരണമായ ഒന്നാണെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു….

Read More

യുപിയില്‍ ബൈക്ക് റൈഡിങ്ങിനിടെ കമിതാക്കളുടെ ചുംബനം; വീഡിയോ കാണാം

പ്രണയിതാക്കളുടെ വിവിധ ലീലകളുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കപ്പെടാറുണ്ട്. അവയെല്ലാംതന്നെ നെറ്റിസണ്‍സ് ഏറ്റെടുക്കാറുമുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍നിന്നുള്ള കമിതാക്കളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വന്‍ വിവാദമാണ് വീഡിയോ ക്ഷണിച്ചുവരുത്തിയത്. ബൈക്ക് നല്ല വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കാമുകനാണ് ബൈക്ക് ഓടിക്കുന്നത്. കാമുകി യുവാവിന്റെ മടിയിലിരിക്കുകയാണ്. നല്ല തിരക്കുള്ള റോഡ് ആണ്. ഇതൊന്നും വകവയ്ക്കാതെയാണ് കമിതാക്കള്‍ ഗാഢചുംബനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരുടെ തൊട്ടുപിന്നാലെ കാറില്‍ സഞ്ചരിച്ചിരുന്നവരാണ് വീഡിയോ ഷൂട്ട് ചെയ്തതും ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തത്. രൂക്ഷവിമര്‍ശനമാണ് കമിതാക്കള്‍ക്കുനേരെ ഉയരുന്നത്. റോഡ്…

Read More

ഗോല്‍ഗപ്പ തിന്ന് വൈറലായി കുരങ്ങന്‍

ഗോല്‍ഗപ്പ തിന്ന് കുരങ്ങന്‍ വൈറലായി. ജാപ്പനീസ് പ്രധാനമന്ത്രിയും ഇന്ത്യയിലെ അംബാസഡറും രുചികരമായ ലഘുഭക്ഷണത്തെ പ്രശംസിച്ചതിനുശേഷം ഗോല്‍ഗപ്പ ലോകമെമ്പാടും പ്രിയപ്പെട്ടതായി മാറി! ഇപ്പോള്‍ ഗോല്‍ഗപ്പ ആസ്വദിച്ചുതിന്നുന്ന കുരങ്ങനാണ് സോഷ്യല്‍ മീഡിയയില്‍ താരം. ഗുജറാത്തിലെ തങ്കാര ചൗക്കിലാണു സംഭവം. ഗോല്‍ഗപ്പ വില്‍ക്കുന്ന കടയിലിരുന്നു ലഘുഭക്ഷണം ആസ്വദിക്കുകയാണ് കുരങ്ങന്‍. അവിടെ എത്തുന്ന മറ്റു ഭക്ഷണപ്രിയര്‍ക്കു ശല്യമുണ്ടാക്കാതെയാണ് വാനരശ്രേഷ്ഠന്റെ ഗോല്‍ഗപ്പ കഴിപ്പ്. കുരങ്ങന്‍ ഗോല്‍ഗപ്പ കഴിക്കുന്നതു കാണാന്‍ ധാരാളം ആളുകളും അവിടെ തടിച്ചുകൂടി.

Read More