ഗാലക്സിയെ കൈക്കുള്ളിലാക്കാൻ ദൈവത്തിന്റെ കൈ; വിസ്മയമായി ആകാശ പ്രതിഭാസം
ആകാശത്ത് ഒരു കൈ കണ്ടു, ശാസ്ത്രലോകം അതിനെ ദൈവത്തിന്റെ കൈ എന്ന് വിളിച്ചു. പ്രപഞ്ചത്തെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ നമുക്കത് പല അത്ഭുതങ്ങളും ഇങ്ങനെ കാട്ടിതന്നുകൊണ്ടിരിക്കും. അത്തരമൊരു പ്രതിഭാസമാണ് ദൈവത്തിന്റെ കൈയും. ചിലിയിലെ വിക്ടർ എം ബ്ലാങ്കോ ടെലിസ്കോപ്പിൽ സ്ഥാപിച്ച ഡാർക്ക് എനർജി കാമറയാണ് ഈ അപൂർവ പ്രതിഭാസം പകർത്തിയത്. കൈയുടെ ആകൃതി കാരണമാണ് ഇതിന് ‘ദൈവത്തിന്റെ കൈ’ എന്ന വിളിപ്പേര് ലഭിച്ചത്. ഈ ഘടന വാതകങ്ങളുടെയും പൊടിയുടെയും കൂട്ടമാണ്. സമീപത്തുള്ള നക്ഷത്രങ്ങളിൽ നിന്നുള്ള കനത്ത വികിരണങ്ങൾ കാരണമാണ്…