ടിം വാൾസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ; പ്രഖ്യാപനം നടത്തി പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ്

വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിനസോട്ട ഗവർണർ ടിം വാൾസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമലാ ഹാരിസ് തെരഞ്ഞെടുത്തു. ഇതോടെ നവംബർ 5 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥികളായ കമലയും വാൾസനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപിനെയും ജെ.ഡി വാൻസിനെയും നേരിടും. വാഷിങ്ടണിലെ തന്റെ വസതിയിൽ മത്സരാർഥികളുമായി വാരാന്ത്യ അഭിമുഖങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ടിം വാൾസന് നറുക്ക് വീണത്. യു.എസ് ആർമി നാഷണൽ ഗാർഡ് മുതിർന്ന ഉദ്യോ​ഗസ്ഥനും മുൻ അധ്യാപകനുമായ 60-കാരനായ വാൾസ്…

Read More