
ദുബൈയിലെ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റ് ഇനി പെഡസ്ട്രീയൻ ടൂറിസ്റ്റ് പാസ്
ദുബൈ നഗരത്തിന്റെ ചരിത്രം പറയുന്ന ദേരയിലെ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റ് വിനോദസഞ്ചാരികൾക്ക് കാഴ്ചകൾ നടന്ന് കാണാവുന്ന പെഡ്സട്രിയൻ ടൂറിസ്റ്റ് പാസായി വികസിപ്പിച്ചു. ദുബൈ നഗരസഭയാണ് പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റിന്റെ വികസന പദ്ധതി പൂർത്തിയായെന്ന വിവരം പ്രഖ്യാപിച്ചത്. അൽ റാസ് പ്രദേശം മുതൽ ഗോൾഡ് സൂഖ് വരെ നീണ്ടുനിൽക്കുന്ന ഓൾ മുനിസിപ്പാലിറ്റി സ്ട്രീറ്റ് ദുബൈ നഗരത്തിന്റെ പൈതൃകത്തെ അടുത്തറിയാൻ സഹായിക്കുന്ന വിധമാണ് നവീകരിച്ചത്. സ്വർണ വിപണിയായ ഗോൾഡ് സൂഖ്, ഈത്തപ്പഴ വൈവിധ്യങ്ങളുടെ കേന്ദ്രമായ ഡേറ്റ്സ് സൂഖ്, സുഗന്ധങ്ങളുടെ തെരുവായ…