ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കണം; രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന് വിഎച്ച്പി

ഹിന്ദു ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കാൻ വിഎച്ച്പി രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന് ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദേ. ജനുവരി അഞ്ചിന് വിജയവാഡയിൽ നിന്ന് പ്രചാരണ പരിപാടി തുടങ്ങും. ക്ഷേത്ര വരുമാനം സർക്കാർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്നും വിശ്വാസികളായ ഹിന്ദുക്കളെ മാത്രം ക്ഷേത്രങ്ങളിൽ ജോലിക്ക് നിയമിക്കുകയെന്നും അടക്കം മുദ്രാവാക്യങ്ങളുമായാണ് പ്രചാരണം നടത്തുന്നത്. അതേസമയം പാലക്കാട് ക്രിസ്മസ് കാരോൾ ആഘോഷത്തിനെതിരെ നടന്ന അക്രമം സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇതര മതസ്ഥരെ സർവീസിൽ നിന്ന്…

Read More

സീത, അക്ബർ വിവാദം; സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്നിങ്ങനെ പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ത്രിപുര പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് ത്രിപുര സസ്‌പെൻഡ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെതിരെ ത്രിപുര സർക്കാർ നടപടിയെടുത്തിരിക്കുന്നത്. സിലിഗുരി സഫാരി പാർക്കിലെ അക്ബർ, സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദമുണ്ടായത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം…

Read More

സിംഹങ്ങളുടെ പേര് വിവാദം; വിഎച്ച്പി നൽകിയ ഹർജിയിൽ സർക്കാരിൽനിന്ന് കൽക്കട്ട ഹൈക്കോടതി റിപ്പോർട്ട് തേടി

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തിൽ വിഎച്ച്പി നൽകിയ ഹർജിയിൽ സർക്കാരിൽനിന്ന് കൽക്കട്ട ഹൈക്കോടതി റിപ്പോർട്ട് തേടി. ഹർജിക്കാർ ഉന്നയിക്കുന്ന പേര് പെൺ സിംഹത്തിന് നൽകിയിട്ടുണ്ടോയെന്ന് റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. ഹർജി പരിഗണിച്ചപ്പോൾ പെൺ സിംഹത്തിന് സീത ദേവിയുടെ പേര് നൽകിയതിലാണ് പരാതിയെന്ന് വിഎച്ച്പിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ട് എന്ന് കൽക്കട്ട ഹൈക്കോടതി ജൽപൈഗുരി സർക്യൂട്ട് ബെഞ്ച് ജഡ്ജ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ…

Read More

നൂഹിലെ വിഎച്ച്പി ഘോഷയാത്ര, മുസിംങ്ങൾ ഒഴിഞ്ഞ് പോണമെന്ന് പോസ്റ്റർ; സന്യാസിമാരെ തടഞ്ഞ് പൊലീസ്

ഹരിയാനയിലെ നൂഹിൽ വിഎച്ച്പി നടത്തുന്ന ഘോഷയാത്രക്കിടെ വിദ്വേഷം പടർത്തുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. മുസ്‌ലിംകൾ ഒഴിഞ്ഞു പോകണമെന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ഒഴിഞ്ഞുപോയില്ലെങ്കിൽ കുടിലുകൾക്കു തീയിടുമെന്നാണ് ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നത്. വിലക്കുകളെ മറികടന്നു കൊണ്ടാണ് വിഎച്ച്പി ഇന്ന് ശോഭായാത്ര നടത്തുന്നത്. ബാരിക്കേഡുകൾ നിരത്തി യാത്ര തടയാനാണ് പൊലീസിന്റെ തീരുമാനം. ‌അയോധ്യയിൽനിന്ന് യാത്രയിൽ പങ്കെടുക്കുന്നതിനായി എത്തിയവരെ പൊലീസ് അതിർത്തിയിൽ തടഞ്ഞു. തുടർന്ന് സന്യാസിമാർ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകര്‍ക്ക് ഉൾപ്പെടെ പ്രദേശത്തേക്ക് കടക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്….

Read More

വിഎച്ച്പി ഘോഷയാത്ര ഇന്ന് , നൂഹിൽ ജാഗ്രത നിർദേശം; ജില്ലയിൽ നിരോധനാജ്ഞ

ഹരിയാനയിലെ നൂഹിൽ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. വിവിധ ഹിന്ദു സംഘടനകളും ഘോഷ യാത്രയിൽ സഹകരിക്കും. ജൂലൈ 31ന് നടന്ന ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും അതിൽ 6 പെർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേതുടർന്ന് മുൻ കരുതലായി നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ്…

Read More