
സിദ്ധാർഥനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നു വർഷം പഠന വിലക്ക്
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെ ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയാക്കിയ വിദ്യാർഥികൾക്കെതിരെ നടപടിയുമായി കോളജ് അധികൃതർ. സിദ്ധാർഥനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നു വർഷം പഠന വിലക്ക് ഏർപ്പെടുത്തി. കോളജിൽ ഇന്ന് ചേർന്ന ആന്‍റി റാഗിങ് കമ്മിയുടേതാണ് തീരുമാനം. സിദ്ധാർഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലായ മൂന്നു എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കോളജ് യൂണിയൻ പ്രസിഡന്‍റ് കെ. അരുൺ, യൂനിയൻ അംഗം ആസിഫ് ഖാൻ, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ…