ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാർ മോചിതരായിട്ടില്ല; വാർത്തകൾ തള്ളി കുടുംബം

പിടിച്ചെടുത്ത കപ്പലിലുള്ളവരെ ഇറാൻ മോചിപ്പിച്ചെന്ന വാർത്ത സ്ഥിരീകരിക്കാതെ ജീവനക്കാരുടെ കുടുംബങ്ങൾ. മകൻ ഇന്നലെ രാത്രി വിളിച്ചപ്പോഴും മോചനത്തെ കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് പാലക്കാട് സ്വദേശി സുമേഷിൻ്റെ പിതാവ് പറഞ്ഞു. കപ്പൽ വിട്ടു കിട്ടുന്നതിന് വേണ്ടി ജീവനക്കാരെ മോചിപ്പിക്കുന്നതിൽ തടസ്സം നിൽക്കുന്നത് ക്യാപ്റ്റനാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഏപ്രിൽ 13 നാണ് ഇറാൻ , ഇസ്രായേൽ ചരക്ക് കപ്പൽ പിടിച്ചെടുത്തത്. ഇതിലെ മുഴുവൻ ജീവനക്കാരെയും വിട്ടയച്ചതായി ഇറാൻ അറിയിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെ തള്ളുകയാണ് കപ്പലിലെ മലയാളികളായ ജീവനക്കാരുടെ കുടുംബം. …

Read More

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ ഉൾപ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാവരും വിട്ടയച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം.മാനുഷിക പരിഗണന കണക്കിലെടുത്താണ് എല്ലാവരെയും മോചിപ്പിക്കാനുളള തീരുമാനമെന്നും കപ്പലിലെ ക്യാപ്റ്റൻ്റെ തീരുമാന പ്രകാരം ഇവർക്ക് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹി അറിയിച്ചു. എസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് ത്സാഖ്നയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച കാര്യം അബ്ദുള്ളാഹി അറിയിച്ചത്.ഒരു എസ്തോണിയൻ പൗരനും കപ്പലിൽ ഉണ്ടായിരുന്നു.  17 ഇന്ത്യക്കാർ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്.മലയാളിയായ ആൻ ടെസയെ നേരത്തെ…

Read More