‘ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവർക്ക് കർശന പരിശോധന വേണം’; തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ കത്ത്

ബുർഖ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി  ബിജെപി. നാളെ ഡൽഹിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കത്ത് നല്‍കിയത്. കള്ളവോട്ട് തടയാൻ ഇത്തരത്തിൽ വസ്ത്രം ധരിച്ചെത്തുന്നവരെയും, അവരുടെ തിരിച്ചറിയൽ രേഖകളും പരിശോധിക്കാൻ വേണ്ടത്ര വനിതാ ഉദ്യോ​ഗസ്ഥരെ പോളിം​ഗ് ബൂത്തുകളിൽ വിന്യസിക്കണമെന്നും ബിജെപി കത്തിൽ ആവശ്യപ്പെടുന്നു. ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണ ചുമതലയുള്ള നേതാക്കളാണ് കത്ത് നൽകിയത്.

Read More

ആധാർ വെരിഫിക്കേഷൻ പ്രക്രിയ ഇനി കൂടുതൽ കർശനം

രാജ്യത്ത് ആധാർ വേരിഫിക്കേഷൻ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി യുഐഡിഎഐ. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആദ്യമായി ആധാറിന് അപേക്ഷ സമർപ്പിക്കുമ്പോൾ, പാസ്പോർട്ടിന് സമാനമായ രീതിയിൽ ഫിസിക്കൽ വെരിഫിക്കേഷൻ നടത്താനാണ് യുഐഡിഎഐയുടെ തീരുമാനം. ആദ്യ ഘട്ടത്തിൽ അപേക്ഷകളിലെ വിവരങ്ങളുടെ ആധികാരികത നേരിട്ട് പരിശോധിക്കുന്നതാണ്. അതിനുശേഷം മാത്രമാണ് സർവീസ് പോർട്ടൽ വഴിയുള്ള വെരിഫിക്കേഷൻ നടപടി ആരംഭിക്കുകയുള്ളൂ. അതത് സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ് ഫിസിക്കൽ വെരിഫിക്കേഷൻ നടപടികൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. സംസ്ഥാന സർക്കാർ നിയമിക്കുന്ന നോഡൽ ഓഫീസർ, അഡീഷണൽ…

Read More