
മകളെ പീഡിപ്പിച്ച കേസ്; പിതാവ് യാതൊരു ശിക്ഷാ ഇളവും അർഹിക്കുന്നില്ലെന്ന് ഹൈക്കോടതി
ഒൻപതു വയസ്സുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പിതാവ് യാതൊരു ശിക്ഷാ ഇളവും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പോക്‌സോ കേസിൽ വിചാരണ കോടതി ജീവപര്യന്തവും കഠിനതടവും വിധിച്ചതിനെതിരെ പ്രതിയായ പിതാവ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് സ്വന്തം മകളെ തന്നെയാണ് എന്നതും സംഭവം നടക്കുമ്പോൾ കുട്ടിക്ക് ഒൻപതു വയസ്സു മാത്രമാണുണ്ടായിരുന്നതെന്നും കണക്കാക്കുമ്പോൾ ലഭിച്ച ശിക്ഷ ഒട്ടും കൂടുതലല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 2013ലാണ് കേസിന്…